Thursday, January 20

വിദ്യാർത്‌ഥികളുടെ വിയോജനക്കുറിപ്പിനിടയിൽ ഐ ഐ ടി യിൽ മോദിയെത്തി

മുംബൈ ഐ ഐ ടി യിലെ കോൺവൊക്കേഷൻ സമർപ്പണവേദിയിൽ മുഖ്യാതിഥിയായി നരേന്ദ്രമോദിയെത്തി. മോദിയുടെ സന്ദര്ശനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് വിദ്യാര്തഥിസമൂഹം ലഘുലേഖ ഇറക്കിയത് വാർത്തയായതിനിടയിലാണ് മോഡി എത്തിയത്.

വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് മോഡി പറഞ്ഞു, ” ഐഐടി ബിരുദധാരികൾ നേടിയ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു. ഐഐടികൾ ഇന്ത്യയെ സാങ്കേതികലോകത്തെ ഏറ്റവും വലിയ ശക്തികളാക്കി മാറ്റി . ആഗോളതലത്തിൽ ഐഐടി ബ്രാൻഡ് ഇന്ത്യയായി മാറിയത് നമുക്ക് നേട്ടമായി . ഐഐടി ബിരുദധാരികൾ അമേരിക്കയിലേക്ക് പോയി. അവർ അവിടത്തെ ശ്രേഷ്ഠരായിരുന്നു. വിദേശ യൂനിവേഴ്സിറ്റികളിലെ വിദ്യാർത്ഥികളായി അവർ മാറി. പിന്നീട് സാങ്കേതിക വിദഗ്ദ്ധരും, സംരംഭകരും, എക്സിക്യൂട്ടീവുകളും, അക്കാഡമിക്സിൽ .   വളരെയധികം ഐ.ടി.   വിദ്യാർഥികളെ സൃഷ്ടിക്കാനിടയാക്കി. നേരത്തേതന്നെ ഐ.ടി. മേഖലയിലെ ഇന്ത്യക്കാരും കഠിനാധ്വാനികളും ബുദ്ധിശക്തിയുള്ളവര്മായിരുന്നു. പ്രധാനമായും മറ്റ് രാജ്യങ്ങളിൽ,  പ്രത്യേകിച്ചും  അമേരിക്കയിൽ. ഇപ്പോൾ ഐടി വികസനം ലക്ഷ്യമാക്കി ഇന്ത്യ മുന്നേറുന്നു. ”

`ഇന്ത്യയെ നവീകരിക്കുക, മനുഷ്യനെ നവീകരിക്കുക` മോഡി വിദ്യാര്തഥികളോട് ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണവുമായി ബന്ധപ്പെട്ട് വിദ്യാര്തഥിസമൂഹത്തിന്റെ എതിർപ്പുകൾക്കിടയിൽ ഇത്തരം വേദികളിൽ ഓടിനടന്നു പങ്കെടുക്കാൻ മോഡി പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രത്യേകിച്ചും ആസന്നമായ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗികപൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ ഉത്സാഹവുമുണ്ട്

Spread the love