Wednesday, January 19

എൻ.ഡി.എ. സർക്കാർ 35 വിമാനത്താവളങ്ങൾ നിർമ്മിച്ചുവെന്ന് മോദി; കള്ളമെന്ന് കണക്കുകൾ

എൻ.ഡി.എ സർക്കാർ 35 വിമാനത്താവളങ്ങൾ നിർമ്മിച്ചുവെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശ വാദങ്ങൾ തെറ്റെന്ന് കണക്കുകൾ. കഴിഞ്ഞ ദിവസം സിക്കിമിലെ ആദ്യത്തെ വിമാനത്താവളം ഉദ്ഘാടനം ചെയ്തതിനു ശേഷം സംസാരിക്കുന്നതിനിടെയായിരുന്നു മോദി ഇത്തരമൊരു കള്ളം പറഞ്ഞത്. തുടർന്ന് ചെയ്ത ട്വീറ്റിലും ഇതേ കള്ളം മോദി ആവർത്തിക്കുകയായിരുന്നു. വർഷാവർഷം ഒൻപത് വിമാനത്താവളങ്ങൾ വീതം സർക്കാർ നിർമ്മിക്കുന്നുവെന്നായിരുന്നു മോദിയുടെ അവകാശ വാദം.

ഏഴിൽ കൂടുതൽ വിമാനത്താവളങ്ങൾ കഴിഞ്ഞ നാലു വർഷത്തിനിടയിൽ നിർമ്മിച്ചിട്ടില്ലെന്നു ഇത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യകത്മാക്കി. 2014 മാർച്ച് 31ന് എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ ഉണ്ടായിരുന്നത് 125 വിമാനത്താവളങ്ങളായിരുന്നു. ഇതിൽ 94 എണ്ണമാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. 29 എണ്ണം പ്രവർത്തനമില്ലാത്തതായിരുന്നു. 2017-2018 കാലയളവിലെ കണക്കു പ്രകാരം എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 129 വിമാനത്താവളങ്ങളിൽ 28 എണ്ണം പ്രവർത്തനം തുടങ്ങിയിട്ടില്ല. 101 എണ്ണമാണ് പ്രവർത്തിക്കുന്നത്. ഇത് പ്രകാരം യുപിഎ സർക്കാരിന് ശേഷം കഴിഞ്ഞ 4 വർഷം കൊണ്ട് 7 വിമാനത്താവളങ്ങൾ മാത്രമാണ് പ്രവർത്തിച്ചു തുടങ്ങിയത്.

Spread the love
Read Also  സമാധാന ചര്ച്ചയ്ക്കായി മോദി വീണ്ടും അധികാരത്തിൽ വരണമെന്ന് ഇമ്രാൻ ഖാന്റെ പ്രസ്താവന

Leave a Reply