Thursday, January 20

സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഈ രാജ്യം എന്ന് നന്നാവും?; മോദിക്ക് പാരയായി പഴയ ട്വീറ്റ്

സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ലോകരാജ്യങ്ങളിൽ ഇന്ത്യക്ക് നാലാം സ്ഥാനം. എന്നാണ് സ്ത്രീകൾ സുരക്ഷിതരാവുക? ഇതിനെ എങ്ങനെയാണ് പോസിറ്റിവിറ്റിയുടെ സിംബൽ ആയി അടയാളപ്പെടുത്തുക? എന്നായിരുന്നു 2013ൽ തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ പഠന റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മോഡി ട്വീറ്റ് ചെയ്തത്.

എന്നാൽ കഴിഞ്ഞ ദിവസം തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യയാണ് ലോക രാജ്യങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷതിമല്ലാത്ത ഇടങ്ങളിൽ ഒന്നാമത്. കഴിഞ്ഞ റിപ്പോർട്ടിന്റെ കാലത്ത് പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആയിരുന്നു. അപ്പോഴാണ് നരേന്ദ്രമോദിയുടെ ട്വീറ്റ്. അതേസമയം നരേന്ദ്ര മോദി പ്രധാനമത്രി ആയപ്പോൾ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തിലേക്ക് എത്തി.

എന്നാൽ ഇന്ത്യൻ വനിതാ കമ്മീഷനും സ്ത്രീ സുരക്ഷാ മന്ത്രാലയവും ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ റിപ്പോർട്ട് തള്ളി കളഞ്ഞിരിക്കുകയാണ്.

റിപ്പോർട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

നരേന്ദ്രമോദിയുടെ പഴയ ട്വീറ്റിനെ പരിഹസിച്ച് ധാരാളം ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Spread the love
Read Also  'പാകിസ്ഥാനെ രണ്ടായി വിഭജിച്ചതിൻ്റെ നേട്ടം ഇന്ദിരാഗാന്ധി സൈന്യത്തിനാണു നൽകിയത്'

Leave a Reply