Monday, January 24

മോദിയുടെ യാത്രകളുടെ ഗുണം ബിജെപിക്കാണ്, ഇന്ത്യയ്ക്കല്ല

ലോക നേതാക്കളില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന കാര്യം ഒരു രഹസ്യമല്ല. കഴിഞ്ഞ ആഴ്ചയില്‍ തന്നെ അഞ്ചു ദിവസം അദ്ദേഹം ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റവാണ്ട എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിലായിരുന്നു. പ്രാധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന 84-ാമത്തെ വിദേശയാത്രയായിരുന്നു ഇത്. 2014 മേയില്‍ അധികാരത്തിലെത്തിയ ശേഷം മോദി ഇന്ത്യയിലും വിദേശത്തുമായി 492 ദിവസവും യാത്രയിലായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം അദ്ദേഹത്തിന്റെ മുന്‍ഗാമി മന്‍മോഹന്‍ സിംഗ് ആദ്യ മന്ത്രിസഭ കാലത്ത് 368 ദിവസവും രണ്ടാമത്തെ മന്ത്രിസഭ കാലത്ത് 284 ദിവസവുമാണ് യാത്രകള്‍ക്കായി ചിലവഴിച്ചത്. മോദിക്ക് കാലവധി പൂര്‍ത്തിയാക്കാന്‍ ഇനിയും 10 മാസം ുകൂടി ബാക്കിയുണ്ടെന്നും കണക്കുകള്‍ വിശകലനം ചെയ്ത സ്‌ക്രോള്‍.ഇന്‍ ചൂണ്ടിക്കാണിക്കുന്നു.

രണ്ട് പ്രധാനമന്ത്രിമാരും തമ്മില്‍ യാത്രയുടെ സ്വഭാവത്തിലും അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തന്റെ രണ്ട് മന്ത്രിസഭ കാലാവധിക്കിടയില്‍ 2007 സെപ്തംബറിലാണ് മന്‍മോഹന്‍ സിംഗ് ഏറ്റവും കൂടുതല്‍ ദിവസം തുടര്‍ച്ചയായി യാത്ര ചെയ്തത്. ആ സമയത്ത് ബ്രസീല്‍, ക്യൂബ, ദക്ഷിണാഫ്രിക്ക എന്നീ വിദേശരാജ്യങ്ങള്‍ക്ക് പുറമെ മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും സിംഗ് സന്ദര്‍ശിച്ചു. ഈ രണ്ട് യാത്രകള്‍ക്കുമായി 18 ദിവസം സിംഗ് രാജ്യതലസ്ഥാനത്ത് നിന്നും മാറി നിന്നു.

മന്‍മോഹന്‍ സിംഗ് തുടര്‍ച്ചയായി 15 ദിവസം ഓഫീസില്‍ നിന്നും വിട്ടുനിന്നത് പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ രണ്ട് തവണ മാത്രമായിരുന്നു. പത്തുമാസം കാലാവധി ശേഷിച്ചിരിക്കെ മോദി ഇതിനകം തന്നെ അഞ്ച് തവണ അത്രയും കാലം ഓഫീസില്‍ നിന്നും വിട്ടുനിന്നിട്ടുണ്ട്. മാത്രമല്ല, 2014 ന് ശേഷം ഒരിക്കല്‍ പോലും അദ്ദേഹം തുടര്‍ച്ചയായി ഒരു മാസം ന്യൂഡല്‍ഹിയില്‍ ചിലവഴിച്ചിട്ടില്ല. യാത്രയുടെ കാര്യത്തില്‍ തന്റെ മുന്‍ഗാമിയില്‍ നി്ന്നും മോദി എങ്ങനെ വ്യത്യസ്തമാക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഈ രേഖാചിത്രം വ്യക്തമാക്കും.

തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളിലാണ് മോദി ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നതെന്ന് കാണാം. 2017 ഫെബ്രുവരിയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ അദ്ദേഹം 15 ദിവസം റോഡ് ഷോ നടത്തി. മോദി മാത്രം താരമാവുന്ന പ്രചാരണ പരിപാടികള്‍ ജനുവരി അവസാനം മുതല്‍ മാര്‍ച്ച് ആദ്യവാരം വരെ തുടര്‍ന്നു. ഈ കാലഘട്ടത്തില്‍ അനൗദ്ധ്യോഗിക യാത്രകള്‍ക്കായി 26 ദിവസമാണ് മോദി തലസ്ഥാനം വിട്ടുനിന്നത്. ഭരണനിര്‍വഹണവുമായി ബന്ധമില്ലാത്ത യാത്രകളെയാണ് അനൗദ്ധ്യോഗിക യാത്രകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് കൂടുതലും സംഭവിക്കുന്നത് തിരഞ്ഞെടുപ്പ് വേളകളില്‍ പാര്‍ട്ടി പ്രചാരണത്തിന് പോകുമ്പോഴാണ്.

പ്രധാനമന്ത്രിയായ ശേഷം മോദി 101 പൂര്‍ണ ദിവസങ്ങള്‍ അനൗദ്ധ്യോഗിക യാത്രകള്‍ക്കായി മാറ്റിവച്ചു. മന്‍മോഹന്‍ സിംഗാകട്ടെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 51 ദിവസവും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 24 ദിവസവുമാണ് അനൗദ്ധ്യോഗിക യാത്രയ്ക്കായി മാറ്റിവെച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രണ്ട് നേതാക്കള്‍ക്കുമുള്ള പ്രാധാന്യത്തിന്റെ സൂചകം കൂടിയാണ് ഈ വ്യത്യാസം. 2017 നവംബര്‍ ഒന്നിനും ഡിസംബര്‍ 14നും ഇടയില്‍ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലുമായി 15 ദിവസം മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചിലവിട്ടു. രണ്ടിടത്തും ബിജെപി ജയിക്കുകയും ചെയ്തു. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പില്‍ വെറും ആറ് ദിവസം മാത്രമാണ് മോദി പ്രചാരണത്തിനിറങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപിക്ക് സാധിച്ചെങ്കിലും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

Spread the love
Read Also  മൻ മോഹൻ സിങ് പാകിസ്താനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് കാമറൂൺ

Leave a Reply