Friday, May 27

# മീ റ്റൂ: മോഹന്‍ലാല്‍

ലോകമാകെ മീ റ്റൂ പ്രസ്ഥാനം വ്യാപകഫലങ്ങള്‍ ഉളവാക്കിയിട്ടും നമ്മുടെ മഹാനടന് അത് ഒരു വിചിത്രഭ്രമം മാത്രമാണ്. അടുത്തിടെ ദുബായില്‍ നടന്ന ഒരു ചടങ്ങിലാണ് മോഹന്‍ലാല്‍ മീ റ്റൂവിനെ തരംതാഴ്ത്തി സംസാരിച്ചത്.

മലയാള സിനിമാ വ്യവസായത്തില്‍ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് താരരാജാവിന്‍റെ അഭിപ്രായം. കുറച്ചുകാലം മുമ്പ് നടി ഭാവന ആക്രമിക്കപ്പെട്ടതൊന്നും ഒരു സിനിമാരംഗത്തിനപ്പുറം താരരാജന് വലിയ വിഷയമല്ലല്ലോ. മീ റ്റൂ ഒരു പ്രസ്ഥാനമൊന്നുമല്ല; അത് ഒരു വിചിത്രഭ്രമമാണ് എന്നായിരുന്നു മോഹന്‍ലാല്‍ പ്രസ്താവിച്ചത്. അത് ഒരു ഫാഷനായി മാറിയിരിക്കുകയാണ് എന്നും മോഹന്‍ലാലിന് അഭിപ്രായമുണ്ട്.

ലൈംഗികാതിക്രമത്തിന്‍റെ ഇരകളെ പരിഹസിക്കുകയാണ് മോഹന്‍ലാല്‍ എന്നാണ് ഇതേപ്പറ്റി വിമര്‍ശകരുടെ അഭിപ്രായം.

Spread the love
Read Also  ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനു ഹൈക്കോടതി നോട്ടീസ്

Leave a Reply