Thursday, January 20

പാമ്പാട്ടിയുടെ മൂര്‍ഖനെ കുരങ്ങന്‍ തട്ടി എടുത്തോടി

പാമ്പാട്ടി കൂടയില്‍ നിന്നും പുറത്തെടുത്ത മൂര്‍ഖന്‍ പാമ്പിനെ പിന്നിലെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി എത്തിയ കുരങ്ങന്‍ തട്ടിക്കൊണ്ടു പോയി. ഉത്തര്‍ പ്രദേശിലെ വൃന്ദാവനിലെ ബര്‍ബന്‍കി അമ്പലത്തിന് പുറത്ത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സമീപത്തെ സെക്യൂരിറ്റി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.

പാമ്പാട്ടി കൂടയില്‍ നിന്നും പാമ്പിനെ പുറത്തെടുത്തപ്പോള്‍ പിന്നിലെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി വന്ന കുരങ്ങന്‍ പാമ്പിനെ തട്ടിയെടുത്ത് കെട്ടിടത്തിന് മുകളിലേക്ക് കയറി പോയി. പാമ്പാട്ടി അടുത്തുള്ള കടയുടെ അരികിലൂടെ കെട്ടിടത്തിന് മുകളിലേക്ക് കയറിയെങ്കിലും പാമ്പിനെ കിട്ടിയില്ല. ആളുകളുടെ കൈയ്യില്‍ നിന്നും കുരങ്ങുകള്‍ ഭക്ഷണവും മറ്റ് സാധനങ്ങളും തട്ടിക്കൊണ്ടു പോകുക അവിടെ പതിവാണെന്ന് പരിസരവാസികള്‍ പറയുന്നു.

വീഡിയോ കാണാനുള്ള ലിങ്ക്  (കടപ്പാട് ന്യൂസ് ഫ്ലെയര്‍)

https://i.rmbl.ws/s8/2/D/O/I/Q/DOIQa.caa.1.mp4?b=0&u=80oi

 

Spread the love

16 Comments

Leave a Reply