Saturday, January 29

കുരങ്ങുകള്‍ വൃദ്ധനെ എറിഞ്ഞു കൊന്നു

കുരങ്ങുകള്‍ കൂട്ടം ചേര്‍ന്ന് 72കാരനായ വൃദ്ധനെ എറിഞ്ഞു കൊന്നു. ഉത്തര്‍പ്രദേശിലെ തിക്രിയില്‍ വ്യാഴാഴ്ചയാണ് സംഭവം. 72 കാരനായ ധരംപാല്‍ സിങാണ് കൊല ചെയ്യപ്പെട്ടത്.

വിറക് ശേഖരിക്കാന്‍ പോയ ധരംപാലിനെ അടുത്തുള്ള ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പെറുക്കിയ കല്ലുകളുമായി മരത്തിന് മുകളിലിരുന്ന് എറിയുകയായിരുന്നു കുരങ്ങുകള്‍. തലയ്ക്കും നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റ ധരംപാല്‍ സിങ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ധരംപാലിന്‍റെ സഹോദരന്‍ കുരങ്ങുകള്‍ക്ക് എതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ കുരങ്ങുകള്‍ക്ക് എതിരെ എങ്ങനെ കേസെടുക്കും എന്ന ആശങ്കയിലാണ് ഡോഗ്ഘട്ട് പോലീസ്.

 

Spread the love
Read Also  വിളകൾ നശിപ്പിക്കുന്ന കുരങ്ങന്മാരെ കബളിപ്പിച്ച് 'വളർത്തുകടുവ' വൻ വിജയത്തിലേക്ക്

Leave a Reply