തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷം കേരളത്തില്‍ അടുത്ത നാല്‍പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇക്കൊല്ലം മണ്‍സൂണ്‍ കാലവർഷം ദുര്‍ബലമായിരിക്കും. 65 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ വരൾച്ചയായിരിക്കും നേരിടുകയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ വടക്കേ ഇന്ത്യയിൽ ഇത്തവണ മഴ വൈകും. സാധാരണ ഡല്‍ഹിയിലും അയൽ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ എത്തുന്നത് ജൂണ്‍ അവസാന ആഴ്ചകളിലാണ്. എന്നാല്‍ ഇത്തവണ പിന്നെയും രണ്ടാഴ്ച വൈകിയേക്കുമെന്നാണു സൂചൻ

മാലദ്വീപ്, അറേബ്യൻ സമുദ്രം, ബംഗാൾ ഉൾക്കടൽ ആൻ്റമാൻ നിക്കോബാർ ദ്വീപുകൾ വഴി ദുർബലമാകുന്ന മഴ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ ഡൽഹി കേന്ദ്രീകരിക്കും. സാധാരണയായി മണ്‍സൂണിനു മുന്നോടിയായി 131.5 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറ്. എന്നാല്‍ ഇക്കുറി ലഭിച്ചത് 99 മില്ലി മീറ്ററാണ്. എല്‍നിനോയാണ് ഇതിനു കാരണമെന്നും കാലാവസ്ഥാവിദഗ്ധർ അറിയിക്കുന്നു.

മഴ ചതിച്ചാൽ ഇത്തവണ കേരളത്തിൽ കൊടും വരൾച്ചയാകും നേരിടേണ്ടിവരിക. ഇപ്പോൾ തന്നെ കിണറുകളും മറ്റും വറ്റിവരണ്ട അവസ്ഥയാണെങ്ങും. നദികളിലും തടാകങ്ങളിലും ജലനിരപ്പ് ഇതുവരെ ഉയർന്നിട്ടില്ല. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന താഴ്ന്ന വരുമാനക്കാർക്കും സാധാരണക്കാർക്കും വറുതിയുടെ വർഷമായിരിക്കും 2019 എന്നുതന്നെ കരുതേണ്ടിവരും

ഇന്ന് പരിസ്ഥിതി ദിനത്തിൽ തന്നെ ഇങ്ങനെയൊരു വാർത്ത ആശങ്കയോടെ മാത്രമേ മലയാളി വരവേൽക്കുകയുള്ളൂ. കേരളത്തിൽ കഴിഞ്ഞ വർഷം നല്ല മഴ ലഭിച്ചിരുന്നെങ്കിലും ഇത്തവണ ചരിത്രത്തിൽ ആദ്യമായി  പൊള്ളുന്ന ചൂടിൽ മലയാളി പുളയുകയായിരുന്നു.  നട്ടുച്ച വെയിലിൽ പണിയെടുത്ത തൊഴിലാളികളിൽ പലർക്കും സൂര്യാതപമേറ്റതും ചരിത്രത്തിലാദ്യമായിരുന്നു. മുൻ വർഷങ്ങളിൽ നാമമാത്രമായി മാത്രം സൂര്യാതപമോ സൂര്യാഘാതമോ ഏറ്റെങ്കിൽ ഇത്തവണ എണ്ണമറ്റ തൊഴിലാളികളായിരുന്നു പൊള്ളലേറ്റ് നിലം പതിച്ചത് 

Read Also  ഓർക്കുക, ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് അത്ര ദൂരമില്ല

LEAVE A REPLY

Please enter your comment!
Please enter your name here