ഭൂമിയുടെ ഉപഗ്രഹമെന്നറിയപ്പെടുന്ന ചന്ദ്രന്‍ ചൊവ്വഗ്രഹത്തിന്റെ ഭാഗമാണെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്. ചന്ദ്രനിലേക്ക്‌ മനുഷ്യനെ അയയ്‌ക്കുന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ നാസ അവസാനിപ്പിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

‘ചന്ദ്രനിലേക്ക്‌ മനുഷ്യനെ അയയ്‌ക്കാന്‍ വളരെയധികം പണമാണ്‌ അമേരിക്ക ചെലവഴിക്കുന്നത്‌. ചന്ദ്രനിലേക്ക്‌ പോകുന്ന കാര്യം നാസ ഇനി ചര്‍ച്ച ചെയ്യരുത്‌. അതൊക്കെ നമ്മള്‍ 50 വര്‍ഷം മുമ്പേ ചെയ്‌തതാണ്‌. ചൊവ്വ (അതിന്റെ ഭാഗമാണ്‌ ചന്ദ്രന്‍), പ്രതിരോധം, ശാസ്‌ത്രം തുടങ്ങി കൂടുതല്‍ വലിയ കാര്യങ്ങളിലേക്കാണ്‌ ഇനി ശ്രദ്ധ പതിപ്പിക്കേണ്ടത്‌!’ -ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു.

2024ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്‌ ഫണ്ട്‌ അനുവദിച്ച ട്രംപില്‍ നിന്നാണ് ഇത്തരമൊരു അഭിപ്രായം വന്നിരിക്കുന്നത്. ട്രംപിന്റെ അഭിപ്രായത്തെക്കുറിച്ച്‌ നാസ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്രംപിന്റെ ചന്ദ്രൻ ചൊവ്വയുടെ ഭാഗമാണെന്ന അഭിപ്രായത്തിനെ ട്രോളി നിരവധി പേരാണ് ട്വിറ്ററിൽ രംഗത്തെത്തിയിട്ടുള്ളത്.

Read Also  ഡൊണാൾഡ് ട്രംപ് 'ഇഡിയറ്റ്' എന്ന് ഗൂഗിൾ

LEAVE A REPLY

Please enter your comment!
Please enter your name here