Wednesday, September 23

മൂന്നാർ പ്ലാൻ്റേഷനിൽനിന്നും കോഴയായി വീടുകൾ ലഭിച്ച നേതാക്കളുടെ ലിസ്റ്റ് പുറത്തുവിട്ട് പെൺതൊഴിലാളികൾ

 

തൊഴിൽവേതനം സംബന്ധിച്ച തർക്കം നിലനിൽക്കുന്ന തേയിലത്തോട്ടമായ മൂന്നാർ പ്ലാൻ്റേഷൻ മാനേജുമെൻ്റിൽനിന്നും കോഴയായി വീടുകൾ കൈപ്പറ്റിയവരുടെ ലിസ്റ്റ് പുറത്തുവിട്ട് പെൺ തൊഴിലാളികൾ. സി പി ഐ എം, എം എൽ എ ആയ എസ് രാജേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ‘കോഴവീടുകൾ’ കൈപ്പറ്റിയതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.

ഇത് സംബന്ധിച്ച് വൈറലായ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

‘മൂന്നാർ പ്ലാന്റേഷനില്‍ നിന്നും കോഴയായി വീടുകള്‍ ലഭിച്ച തൊഴിലാളി യൂണിയന്‍ നേതാക്കന്മാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് തൊഴിലാളികള്‍ പുറത്തുവിട്ട നോട്ടീസിൽ നിന്നു്:
തൊഴിലാളികള്‍ പുറത്തുവിട്ട ലിസ്റ്റിന്റെ മലയാള പരിഭാഷ ..
കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷനില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ല എന്നു പറയുന്ന തൊഴിലാളി യൂണിയന്‍ നേതാക്കന്മാര്‍ താഴെകൊടുത്തിട്ടുള്ള വിവരങ്ങളുടെ അര്‍ത്ഥം എന്താണെന്നു പറയണം.
എസ് രാജേന്ദ്രന്‍ എം.എല്‍.എ: പെരിയവാരയില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
എം.കെ മണി (മുന്‍ എം.എല്‍.എ): നിരവധി കെ.ഡി.എച്ച്.പി വീടുകള്‍ കൈവശം വെയ്ക്കുന്നു.
സുന്ദര മാണിക്യം (മുന്‍ എം.എല്‍.എ) : മാട്ടുപെട്ടി റോഡില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
ജി. മുനിയാണ്ടി (ഐ.എന്‍.ടി.യു.സി): പഴയ മൂന്നാറില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
സി.എ കുര്യന്‍ (എ.ഐ. ടി.യു.സി): മാട്ടുപെട്ടി റോഡില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
എം.വൈ. ഒസേഡ്(എ.ഐ.ടി.യു.സി):മാട്ടുപെട്ടി റോഡില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
സി.കുമാര്‍ (ഐ.എന്‍.ടി.യു.സി): പഴയമൂന്നാറില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
പഴനിവേല്‍ (എ.ഐ.ടി.യു.സി): സെവന്‍ മലയില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
വൈ. നടരാജന്‍ (എ.ഐ.ടി.യു.സി): മൂന്നാര്‍ കുന്നില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
പി.എസ് കണ്ണന്‍ (എ.ഐ.ടി.യു.സി): മാട്ടുപെട്ടി റോഡിലും ദേവികുളത്തും കെ.ഡി.എച്ച്.പി വീടുണ്ട്.
ബാലന്‍ (എ.ഐ.ടി.യു.സി): തേയിലക്കടയില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
ഇതുപോലെ 150ല്‍ പരം വീടുകളാണ് നേതാക്കന്മാര്‍ക്ക് കമ്പനിയില്‍ നിന്നും ലഭിച്ചിട്ടുള്ളത്. അതുപോലെ ലക്ഷ്മിപാല്‍ സൊസൈറ്റിക്ക് ധാരാളം വീടുകള്‍ നല്‍കിയിട്ടുണ്ട്. നേതാക്കന്മാരുടെ അധികാരം ഉപയോഗിച്ച് മക്കള്‍ക്ക് ജോലികളും നേടിയെടുക്കുന്നുണ്ട്. ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് പ്രസ്താവിക്കുന്ന നേതാക്കന്മാര്‍ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കു മറുപടി നല്‍കേണ്ടതാണ്.

എന്ന്

പെണ്‍തൊഴിലാളികള്‍.’

Spread the love