Monday, January 17

എഎംഎംഎ പ്രതിക്കൂട്ടില്‍: താന്‍ അറിയാത്ത കാര്യങ്ങള്‍ ഹര്‍ജിയില്‍ എഴുതിച്ചേര്‍ത്തെന്ന് ഹണിറോസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ എഎംഎംഎയ്ക്ക് വേണ്ടി കക്ഷിചേരാന്‍ വിചാരണ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ താന്‍ അറിയാത്ത കാര്യങ്ങള്‍ പിന്നീട് എഴുതി ചേര്‍ത്തതായി നടി ഹണി റോസ് ആരോപിച്ചു. വാദം തൃശ്ശൂരിലുള്ള കോടതിയില്‍ നടക്കണമെന്നും വനിത ജഡ്ജി വാദം കേള്‍ക്കണം എന്നും മാത്രമായിരിക്കും ഹര്‍ജിയിലെന്നാണ് തന്നെ എഎംഎംഎ ഭാരവാഹികള്‍ അറിയിച്ചിരുന്നതെന്ന് ഹണി റോസ് പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി ചാനലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്ന ആവശ്യം ഹര്‍ജിയില്‍ ഉണ്ടാവുമെന്ന് തന്നെ അറിയിച്ചിരുന്നില്ല. അത് തന്റെ അനുമതിയില്ലാതെ കൂട്ടിച്ചേര്‍ത്ത ആവശ്യമാണെന്നും നടി പറയുന്നു. ഇരയാക്കപ്പെട്ട നടിയ്ക്ക് ഗുണമുണ്ടാവുന്ന കാര്യങ്ങള്‍ക്ക് മാത്രമേ പിന്തുണ നല്‍കൂവെന്നും ഹണി റോസ് വ്യക്തമാക്കി.

രചനയുടെയും ഹണി റോസിന്റെയും സഹായം തല്‍ക്കാലം ആവശ്യമില്ല: ആക്രമിക്കപ്പെട്ട നടി

Spread the love
Read Also  രാജിവെച്ച നടിമാർക്കൊപ്പമാണ് ഞാൻ; പൃഥ്വിരാജ്