Monday, January 17

കൂടുതല്‍ സമയം കാറില്‍ ഇരിക്കുന്നവര്‍ ജാഗ്രതൈ

കൂടുതല്‍ സമയം കാറില്‍ ഇരിക്കുന്നവര്‍ക്ക് വീനസ് ത്രൊംബിയൊബോലിസം (vts) എന്ന രോഗം വരാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങള്‍. അരക്കെട്ടിലും കൈകളിലും കാലുകളിലുമുള്ള ഞരമ്പുകള്‍ക്കുള്ളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. കാലുകളില്‍ രക്തം കട്ടപിടിക്കുക മാത്രമല്ല, പതിയെ അത് ശ്വാസകോശത്തിലേക്ക് പകരുകയും ചെയ്യുമെന്ന് കനാഡിയന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഹൃദയരോഗ സംബന്ധമായ പഠനത്തില്‍ പറയുന്നു. 21 ആശുപത്രികളിലെ 51 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിയിക്കപ്പെട്ടത്. അതില്‍ 42 രോഗികളും രാത്രി മുഴുവന്‍ വാഹനത്തില്‍ ഇരിക്കുന്നവരാണ്.

‘കൂടുതല്‍ സമയം കാറിലും മറ്റുമിരിക്കുന്നവര്‍ക്കാണ് ഇത്തരം അസുഖം ഉണ്ടാകുന്നത്. വിറ്റിഎസ്സിനെക്കുറിച്ച് പൂര്‍ണ്ണമായ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ അസുഖത്തില്‍ നിന്ന് ആളുകളെ രക്ഷിച്ചെടുക്കാനുള്ള ഒരു മാര്‍ഗ്ഗം. പലരും അറിയാതെയാണ് ഈ അസുഖം വിളിച്ച് വരുത്തുന്നത്. കൂടുതല്‍ സമയം വിമാനത്തിലോ കാറിലോ ഇരിക്കുന്നവര്‍ക്ക് അല്പ സമയം എഴുന്നേല്‍ക്കാനും നടക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ പഠനമെന്നാണ് കനാഡിയന്‍ ജേര്‍ണലിന്റെ ചീഫ് എഡിറ്റര്‍ സ്റ്റാന്‍ലി നാട്ടെലിന്റെ അഭിപ്രായം.

Spread the love