Friday, May 27

കാമുകനെ കൊന്ന് ബിരിയാണിയാക്കി പണിക്കാര്‍ക്ക് വിളമ്പി

യു എ ഇ യിലാണ് സംഭവം നടന്നത്. മുപ്പതുകാരിയായ മൊറോക്കന്‍ വനിതയാണ് കുറ്റസമ്മതം നടത്തിയിട്ടുള്ളത്. കാമുകനെ വധിച്ച് കൊത്തിയരിഞ്ഞ് ബിരിയാണിയാക്കി കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് സദ്യ നല്കി എന്നാണ് കുറ്റസമ്മതം.

സംശയത്തിന്‍റെ പേരില്‍ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് അല്‍ ഐന്‍ എമിറേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞതെന്നാണ് അബുദാബി വാര്‍ത്താപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇപ്പോള്‍ കാമുകന്‍ മറ്റൊരു മൊറോക്കന്‍ യുവതിയെ കല്യാണം കഴിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ചു.

ഖലീജ് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, തന്നെ ഉപേക്ഷിക്കുന്നതിനാല്‍ കാമുകനെ കൊല ചെയ്തതായാണ് യുവതി പറയുന്നത്. ബിരിയാണി വെച്ച് പാകിസ്ഥാനികളായ കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ക്ക് വിരുന്ന് നല്കിയ ശേഷം അവശിഷ്ടങ്ങള്‍ പട്ടികള്‍ക്ക് നല്കി.

മാസങ്ങള്‍ക്ക് മുമ്പേ നടന്ന കൃത്യമാണ്. അടുത്ത ദിവസങ്ങളില്‍ കാമുകന്‍റെ സഹോദരന്‍ അയാളെ കാണാനില്ലെന്ന പരാതിയുമായി യുവതിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ യന്ത്രത്തില്‍ മനുഷ്യന്‍റെ പല്ല് കണ്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തത്.

 

Spread the love
Read Also  യുഎഇയില്‍ പത്തു വര്‍ഷ വിസ ഉടന്‍ പ്രാബല്യത്തില്‍ വരും

Leave a Reply