ഒരേ സമയം വിവിധ മുസ്ലിം പള്ളികളിൽനിന്ന് ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളി ഒഴിവാക്കാനുള്ള ആലോചനകൾ മുസ്ലിം സംഘടനകളിൽ നിന്നും ഉയർന്നുവരുന്നു. ഒരു പ്രദേശത്തെ പല മസ്‌ജിദുകളിലും നിന്നും ഒരുമിച്ച് ബാങ്ക്‌വിളി ഉയരുന്നത് പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സമുദായത്തിനകത്തുതന്നെ പുനരാലോചന നടക്കുന്നതുകൊണ്ടാണ് ബാങ്കുവിളിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുന്നത്. . ഒന്നിൽക്കൂടുതൽ പള്ളികളുള്ള സ്ഥലങ്ങളിൽ ഒരു പള്ളിയിൽനിന്നുമാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതി എന്നാണ് ഭൂരിപക്ഷം വിശ്വാസികളും അഭിപ്രായപ്പെടുന്നത്. മാത്രമല്ല, രാത്രി വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങൾ ഒഴിവാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. മാതൃഭൂമി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉച്ചഭാഷിണി ഉപയോഗം പരിമിതപ്പെടുത്തണമെന്ന് മുസ്‌ലിംലീഗ് അധ്യക്ഷനും സമസ്ത ഇ.കെ. വിഭാഗം നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ആദ്യം അഭിപ്രായപ്പെട്ടത്. പള്ളികളിൽ നടക്കുന്ന ചടങ്ങുകളിലും പ്രാർഥനകളിലും മൈക്ക് ഉപയോഗിക്കുമ്പോൾ അവിടെ സന്നിഹിതരായവർക്ക് മാത്രം കേൾക്കാവുന്ന തരത്തിൽ ശബ്ദം ക്രമീകരിക്കണമെന്നും അയൽവാസികൾക്കും വിദ്യാർത്ഥികൾക്കും അതൊരു ബുദ്ധിമുട്ടായി മാറരുതെന്നും ഒരുപത്രത്തിലെഴുതിയ ലേഖനത്തിൽ ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും ഇത് പിന്തുണച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ എഴുതിയിരുന്നു.

സമാനമായ ആവശ്യമുന്നയിച്ചു സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കാന്തപുരം സുന്നി നേതാവുമായ സി. മുഹമ്മദ് ഫൈസിയും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഫൈസി ഇങ്ങനെ അഭിപ്രായപ്പെട്ടു. ‘100 ആളുകളുള്ള ഗ്രാമത്തിൽ ആയിരംപേർക്ക് കേൾക്കാൻ കഴിയുന്ന തരത്തിലുള്ള ഉച്ചഭാഷിണിയാണ് പലയിടത്തും ഉപയോഗിക്കുന്നതെന്നും മതേതരസമൂഹത്തിൽ ജീവിക്കുമ്പോൾ പൊതുസമൂഹത്തിന്റെ താത്പര്യങ്ങൾകൂടി പരിഗണിക്കണം’

പ്രാർത്ഥനാസമയം ഓർമ്മിപ്പിക്കാനായി ബാങ്കുവിളി ഒരേ സമയമാണ് മുഴങ്ങുന്നത്. അപ്പോൾ പള്ളികളിൽ ബാങ്ക് വിളിക്കുന്ന സമയം ഏകീകരിക്കുക, ഒന്നിലധികം പള്ളികളുള്ള സ്ഥലത്ത് ഒരു പള്ളിയിൽനിന്നുമാത്രം ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുക, മതപ്രഭാഷണങ്ങൾക്കു പള്ളിയുടെ ഉൾവശത്തെ കാബിനുകൾ മാത്രം ഉപയോഗിക്കുക, അതുവഴി ശബ്ദമലിനീകരണം ഒഴിവാക്കുകയെന്ന സന്ദേശം കൂടി വ്യാപിപ്പിക്കുകയാണ് ലക്‌ഷ്യം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'ബാബറി മസ്ജിദ് വിധി സ്വാഗതം ചെയ്തത് തെറ്റായിപ്പോയി' ; നിലപാട് മാറ്റി മുസ്ലിം ലീഗ്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here