വാഹനങ്ങളിൽ ജി പി എസ് ഘടിപ്പിക്കണമെന്ന സംസ്ഥാന  മോട്ടോർ വാഹനവകുപ്പിൻ്റെ  ഉത്തരവിനെതിരെ  ജൂണ്‍ 18ന് ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹനപണിമുടക്ക് നടത്തും. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് മോട്ടോര്‍ വാഹന സംരക്ഷണസമിതി അറിയിച്ചു. ബസ്, ഓട്ടോ, ലോറി, ടാക്‌സി എന്നിവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന്  നേതാക്കള്‍ പറഞ്ഞു.

തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിവിധ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ കഴിഞ്ഞ ഒന്നുമുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരേ പിഴ ഈടാക്കേണ്ടതില്ലെന്നാണു മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.

വാഹനങ്ങളുടെ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമാണു ജി പി എസ്. വാഹനങ്ങളിൽ ഇതു ഘടിപ്പിക്കുന്നതോടെ മൊബൈൽ ടവർ പരിധിയിലുള്ള വാഹനങ്ങളുടെ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിനു സാധിക്കുമെന്നതാണു പ്രത്യേകത. ഈ ഉപകരണത്തിനു 2000 രൂപയോളം വില വരും

Read Also  ശ്രീറാം വെങ്കിട്ടരാമൻ്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here