Saturday, May 30

എം എസ് ധോണി ടീമിന് പുറത്താകുന്നു ; തീരുമാനം ബി സി സി ഐ യുടേത്

ബി സി സി ഐയുടെ ലിസ്റ്റു വന്നതോടെ അത്ഭുതകരമായ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്രയും സംഭവിക്കുമെന്ന് ക്രിക്കറ്റ് പ്രേമികൾ കരുതിയില്ല.  ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ. എ+,എ, ബി, സി ഗ്രേഡുകളിലായുള്ള കളിക്കാരെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നിലും ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്തംബര്‍ വരെയുള്ള കളിക്കാരുടെ കരാര്‍ വിവരങ്ങളാണ് ബിസിസിഐ പുറത്തുവിട്ടത്. നായകന്‍ കോഹ് ലി, ഉപനായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ബൂമ്ര, എന്നിവരാണ് എ+ ഗ്രേഡിലുള്ളത്.

സ്പിന്നര്‍ ആര്‍ അശ്വിന്‍, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, പൂജാര, കെ എല്‍ രാഹുല്‍, രഹാനെ, ധവാന്‍, ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് എന്നിവരാണ് ഗ്രേഡ് എയില്‍ ഇടംപിടിച്ചത്.

ഇതോടെ മുൻ നായകനെ ഇനി ആവശ്യമില്ലെന്നു വെളിവാക്കപ്പെട്ടിരിക്കുകയാണ്. ടീമിന് പുറത്താകുമെന്നു ധോണിയും ആരാധകരും കരുതിയിരുന്നില്ല.

ഏകദിന ലോകകപ്പ് 2019 നു ശേഷം എം.എസ് ധോണി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടില്ല. ഇതിനിടയില്‍ എം.എസ് ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉയരുന്നുണ്ട്. ക്രിക്കറ്റില്‍ നിന്ന് താത്ക്കാലികമായി അവധിയെടുക്കുന്നു എന്നു വ്യക്തമാക്കിയാണ് ധോനി വിട്ടുനിന്നത്. എന്നാല്‍ കരാര്‍ പട്ടികയില്‍ നിന്ന് കൂടി പുറത്തായതോടെ താരം ഇനി വിരമിക്കലിലേക്ക് നീങ്ങുമെന്നാണ് സൂചന.

Read Also  സാമ്പത്തിക കുറ്റവാളി വിജയ് മല്യ ക്രിക്കറ്റ് ലോകകപ്പ് ഗ്യാലറിയിൽ

1 Comment

Leave a Reply

Your email address will not be published.