മുള്ളംകൊല്ലിയിലെ വേലായുധൻ കർണ്ണാടകയിലുണ്ട്. സത്യമായും
ഉണ്ടെന്നേ. വെള്ളവും പുഴയും നദിയും ഒക്കെ ജീവനായി കൊണ്ടുനടന്ന മുള്ളൻകൊല്ലി വേലായുധനെ നമ്മൾ മോഹൻലാലിൻറെ നരനിലൂടെ കണ്ടിട്ട് വര്ഷങ്ങളാകുന്നു. ഒടുവിൽ പോലീസ് അറസ്റ്റു ചെയ്യാൻ വരുമ്പോഴും വേലായുധൻ പറയുന്നത് പുഴനീന്തി കടന്നങ്ങു സ്റ്റേഷനിൽ വന്നേക്കാമെന്നാണ്.
ഈ വെള്ളപ്പൊക്കകാലത്ത് കർണ്ണാടകത്തിൽ നിന്നും പറഞ്ഞുകേൾക്കുന്ന വെങ്കിടേഷ് മൂർത്തിയുടെ കഥയും ഒട്ടും വ്യത്യസ്തമല്ല.

ബെംഗളൂരുവിൽ നിന്ന് 169 കിലോമീറ്റർ തെക്കുപടിഞ്ഞാറായി നഞ്ചൻഗുഡ് പട്ടണത്തിൽ വെള്ളം പൊക്കം മൂലം നിരവധി ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയപ്പോൾ അറുപതുകാരനായ വെങ്കിടേഷ് മൂർത്തി കപില നദിയെ വെല്ലുവിളിച്ചുകൊണ്ട് അതിലേക്ക് എടുത്തുചാടുകയായിരുന്നു.

മൂർത്തി നദിയിലേക്ക് ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വെങ്കിടേഷ് മരിച്ചുകാണുമെന്നും പലരും കമൻ്റുകൾ പോസ്റ്റുചെയ്തു. ന്യൂസ് ചാനലുകളിൽ മരണപ്പട്ടികയിൽ അദ്ദേഹത്തിന്റെ പേരും വന്നുതുടങ്ങി. പക്ഷെ വെങ്കിടേഷിന്റെ ഭാര്യ കാത്തിരുന്നു, കാരണം അവർക്കിത് നിത്യസംഭവമായിരുന്നു. വെങ്കിടേഷിന്റെ ജലകേളി. ഇടയ്കിടയ്ക്കു ഒന്ന് ‘മുങ്ങും പിന്നെ പൊങ്ങിവരും’.പക്ഷെ, രണ്ടു ദിവസത്തിലധികമായി ആളെ കാണാതെ വന്നപ്പോൾ അവരും ഒന്ന് പരിഭ്രമിച്ചു. അങ്ങനെ മരണവാർത്ത പ്രചരിച്ചുകൊണ്ടിരിക്കുമ്പോൾ, ആള് തിങ്കളാഴ്ച ജീവനോടെ നഞ്ചൻഗുഡ് പോലീസ് സ്റ്റേഷനിൽ എത്തി ”ദാ ഞാൻ ജീവിച്ചിരിപ്പുണ്ട്” എന്ന് വളരെ കൂളായിപറയുന്നു.

ഹെജിഗെ പാലത്തിന്റെ ഒരു തൂണിൽ കുടുങ്ങിപ്പോയ വെങ്കിടേഷ് മൂർത്തിയെ കയർ എറിഞ്ഞ് രക്ഷിക്കാൻ ശ്രമിച്ചിരുന്നെന്നും അതിൽ പരാജയപ്പെട്ടുവെന്നും കപിലയിലെ ശക്തമായജല പ്രവാഹത്തിൽ അദ്ദേഹം പെട്ടുപോയെന്നു വിധിയെഴുതുകയും ചെയ്തു. പുറം ലോകം പോയപ്പോൾ , ഒരു പിടിവള്ളിപോലെ എങ്ങനെയോ പാലത്തിൽ കുരുങ്ങിപ്പോയ വെങ്കിടേഷ് 60
മണിക്കൂർ അവിടെ താമസിക്കുയും സുഖമായി തിരിച്ചെത്തുകയും ചെയ്തു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here