Thursday, January 20

മുംബൈയിൽ വിമാനം തകർന്ന് അഞ്ച് പേർ കൊല്ലപ്പെട്ടു

മുംബയിലെ ജനവാസ മേഖലയിൽ വിമാനം തകർന്ന് അഞ്ച് പേർ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. രണ്ട് പൈലറ്റുമാര്‍, രണ്ട് എന്‍ജിനീയര്‍മാര്‍, ഒരു സാങ്കേതിക വിദഗ്ധൻ എന്നിങ്ങനെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. ഘാട്കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Spread the love
Read Also  ''ഞാൻ ഈ സ്ഥലത്തിന് പുറത്തുള്ളതൊന്നും കണ്ടിട്ടില്ല, എന്നാൽ ലോകത്ത് മറ്റൊരിടത്തും ഇത്തരം അനുഭവമുണ്ടായിരിക്കില്ല ''