നെയ്യാറ്റിന്‍കരയിലെ ഇലക്ട്രീഷ്യനായ യുവാവ് സനല്‍ കുമാര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ചു അന്വേഷണം നേരിടുന്ന ഡി വൈ എസ് പി ഹരികുമാറിനെതിരെ മൂന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഡി ജി പി യ്ക്ക് കൈമാറിയിരുന്നതായി സൂചന. കേരളത്തിലും തമിഴ്നാട്ടിലുമുള്ള മാഫിയകളുമായി വ്യാപകമായ ബന്ധങ്ങളുളള ആളായിരുന്നു ഹരികുമാറെന്ന സൂചനകള്‍ നേരത്തെ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നെങ്കിലും അതവഗണിക്കുകയായിരുന്നു. മുന്‍പ് പലപ്പോഴും ഇയാള്‍ കൈക്കൂലിയില്ലാതെ ദൈന്യംദിന കാര്യങ്ങള്‍പോലും ചെയ്യാറില്ലെന്ന് വ്യാപകമായി പരാതി ഉയരുകയും ചെയ്തിരുന്ന സംഭവങ്ങള്‍ പലതും അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
മോഷണക്കേസ് പ്രതിയായി ആരോപിക്കപ്പെട്ട യുവാവിന്റെ ഭാര്യയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ട വിവരം പുറത്തുവന്നിട്ടുണ്ട്. സമാനമായ പലരും ഹരികുമാറിന്റെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നു.
നെടുമങ്ങാട് എ എസ് പി യുടെ നേതൃത്വത്തില്‍ അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ട്. രണ്ടു സി ഐ മാരെയും ഷാഡോ പോലീസിനെയും നിയമിച്ചിട്ടുണ്ട്. ഡി വൈ എസ് പി ഉടന്‍ കീഴടങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇയാള്‍ കേരളം വിട്ടെന്നാണ് സൂചന. ഒരു ദിവസം കൂടി കാത്തിരിക്കുമെന്നും അന്വേഷണത്തോടു സഹകരിക്കണമെന്നും പോലീസ് ഹരിയുടെ ബന്ധുക്കള്‍ വഴി സന്ദേശം കൈമാറിയിട്ടുണ്ട്.
അതേസമയം ഹരികുമാര്‍ മുന്‍ കൂര് ജാമ്യത്തിനു ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഇതിനു പോലീസ് വഴിയോരുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അറസ്റ്റ് വൈകുന്നത് പോലീസിന്റെ ഒത്തുകളിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
അതേസമയം ഹരികുമാര്‍ മധുരയിലെയ്ക്ക് കടന്നതായി സൂചനയുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്ന് അന്വേഷണ സംഘം പത്ത് സംഘങ്ങളായി വിപുലീകരിച്ചതായി വാര്‍ത്തയുണ്ട്. പോലീസ് തമിഴ്നാട്ടിലേയ്ക്ക് പോയിട്ടുണ്ട്.
ഇന്നലെയാണ് ഹരികുമാറുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന്
സനല്‍ കുമാറിനെ റോഡിലേയ്ക്ക് പിടിച്ചുതള്ളുകയും കാറിടിച്ച് മരിക്കുകയും ചെയ്തത്.