Monday, July 6

10 വയസ്സുകാരനായ ബാലൻ പ്രകടനം നടത്തിയതിനു വധശിക്ഷയുമായി സൗദി ; ആംനെസ്റ്റി ഇടപെടൽ ശക്തമാകുന്നു

പ്രാകൃതമായ ശിക്ഷാരീതികൾ തുടരുന്ന സൗദി അറേബ്യൻ ഭരണകൂടം ബാലന് വധശിക്ഷ നൽകാനുള്ള തീരുമാനം വിവാദമാകുന്നു. അറേബ്യൻ രാജ്യങ്ങളിലുയർന്ന മുല്ലപ്പൂ വിപ്ളവത്തിനു ഐക്യദാർഡ്യം നടത്തിയതിനാണു മുർതാജ ഖുറൈറിസിനു വധശിക്ഷ നൽകാൻ സൗദി കോടതി വിധിച്ചത്. 2011ല്‍ അവാമിയിൽ ഒരു സംഘം കുട്ടികൾ സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ പങ്കെടുത്തതിനാണു അന്നു 10 വയസ്സുണ്ടായിരുന്ന പിഞ്ചുബാലനായ മുർത്താസിനു വധശിക്ഷ വിധിച്ചിരിക്കുന്നത്. മുർതാജിനു ഇപ്പോൾ 18 വയസ്സുണ്ട്. പ്രായപൂർത്തിയാകുന്നതിനുമുമ്പുചെയ്തെന്ന് ആരോപിക്കപ്പെടുന്ന ‘കുറ്റ’ത്തിനു വധശിക്ഷ വിധിച്ച കിരാതനിയമത്തിനെതിരെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയാണു.

അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇൻ്റർനാഷണൽ വിവാദമായ വധശിക്ഷയ്ക്കെതിരെ ശക്തമായി രംഗത്തുവന്നുകഴിഞ്ഞു. മുർതാജിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും സൗദിയുടെ പ്രാകൃതമായ വധശിക്ഷയ്ക്കെതിരെ പ്രതിഷേധിക്കുകയാണു. മുർതാജിൻ്റെ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആം നെസ്റ്റി സൗദി ഭരണകൂടത്തോട് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ ലോകരാഷ്ട്രത്തലവന്മാർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് വിമർശനവിധേയമാകുന്നുണ്ട്. 2015ല്‍ കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് യാത്ര ചെയ്യവെയാണു സൗദി അതിര്‍ത്തിയില്‍ വെച്ച് 15 വയസ്സുകാരനായ മുര്‍തസ അറസ്റ്റു ചെയ്യപ്പെട്ടത്. 2015 മുതല്‍ മുർതാസയും റാലിയുടെ മുൻ നിരയിലുണ്ടായിരുന്ന ഏതാനും സുഹൃത്തുക്കളും ദമാമിലെ ജുവനൈല്‍ ജയിലിലാണ്. ഇപ്പോള്‍ 18 വയസ്സുള്ള മുര്‍താജ ഭരണകൂടത്തിനെതിരെ ‘കുറ്റം’ ചെയ്തപ്പോൾ 10 വയസ്സ് മാത്രമായിരുന്നതിനാൽ നിലവിലെ സൗദി നിയമങ്ങളനുസരിച്ചുതന്നെ വധശിക്ഷയ്ക്ക് വിധിക്കാനാവില്ല എന്നാണു നിയമവിദഗ്ധർ വാദിക്കുന്നത്

ഒരു സംഘം കുട്ടികളുമായി നഗരതെരുവിലൂടെ പ്രകടനം നടത്തി പ്രതിഷേധിച്ച മുര്‍തസയ്ക്ക് രാജ്യവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട കാലത്ത് മുർതാസയ്ക്ക് അഭിഭാഷകനെപ്പോലും അനുവദിച്ചിരുന്നില്ല. 2018 ആഗസ്റ്റില്‍ മാത്രമാണ് മുര്‍തസയ്ക്ക് അഭിഭാഷകനെ സൗദി അനുവദിച്ചത്.

അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ഒരു മാസം ഏകാന്ത തടവില്‍ കഴിയേണ്ടി വന്ന മുര്‍തസ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. 2018 ൽ മുര്‍തസയുടെ പിതാവിനെയും ഒരു സഹോദരനെയും സൗദി ജയിലിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

റാലിയുടെ മുൻ നിരയിലുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികളുടെ വധശിക്ഷയ്ക്കെതിരെയും ആം നെസ്റ്റി രംഗത്തുവന്നിരുന്നു. അറബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് . അറസ്റ്റിലായ അലി അല്‍ നിമ്ര്‍, അബ്ദുല്ല അല്‍ സഹീര്‍, ദാവൂദ് അല്‍ മര്‍ഹൂന്‍ എന്നീ കുട്ടികളും സൗദിയില്‍ വധശിക്ഷ പ്രഖ്യാപിച്ചിരിക്കുകയാണു. സൗദിയിലെ മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ അധികാരമേറ്റതിനുശേഷം സൗദിയിൽ പ്രാകൃതമായ ശിക്ഷാനിയമങ്ങൾക്ക് ശക്തി കൂടുകയാണെന്നാണു ആക്ഷേപം.

നേരത്തെയും മൈനറായ കുട്ടികൾ ചെയ്ത കുറ്റത്തിനു വധശിക്ഷ ക്ക് വിധിച്ചിട്ടുണ്ട്. 18 വയസ്സ് പൂർത്തിയാകുന്നതിനു മുമ്പ് ചെയ്ത കുറ്റത്തിന് കഴിഞ്ഞ ഏപ്രിലില്‍ അബ്ദുല്‍ കരീം അല്‍ ഹവാജ്, മുജ്തബ, സല്‍മാന്‍ അല്‍ ഖുറൈശ് എന്നീ ചെറുപ്പക്കാരുടെ വധശിക്ഷ സൗദി നടപ്പിലാക്കിയിരുന്നു. ഇതും വൻ വിവാദമായി.

Read Also  ഇനിമുതല്‍ പ്രവാസി തൊഴിലാളികള്‍ക്ക് സൗദിയില്‍ ഫ്ളാറ്റുകള്‍ പങ്കിടാം

2011 ൽ മുർതാസ ഖുറൈറിസിൻ്റെ സഹോദരൻ സൗദി പോലീസിൻ്റെ വെടിയേറ്റ് മരിച്ചിരുന്നു. ഭരണകൂടത്തിൻ്റെ ഈ നടപടിക്കെതിരെ പ്രതിഷേധിക്കാനായി തെരുവിലിറങ്ങിയ സന്ദർഭത്തിലായിരുന്നു മുർതാസയും സംഘവും സൈക്കിൾ റാലി സംഘടിപ്പിക്കുന്നത്

അതേസമയം സൗദി പൗരനായിരിക്കെ സാല്മാൻ രാജകുമാരനുമായി ഉണ്ടായ അഭിപ്രായവ്യത്യാസമുണ്ടായിരുന്ന, പിൽക്കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ ജമാൽ ഖഷോഗിയെന്ന പത്രപ്രവർത്തകൻ്റെ വധത്തിൽ സാല്മാൻ രാജകുമാരനെതിരെ അന്താരാഷ്ട്രസമൂഹത്തിൻ്റെ പ്രതിഷേധമുയർന്നിരുന്നു. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വിളിച്ചുവരുത്തിയാണു ഖഷോഗിയെ വധിച്ചത്. എന്നാൽ മുഹമ്മദ് ബിൻ സല്മാൻ ആരോപണത്തിനെതിരെ രംഗത്തുവന്നിരുന്നു

Spread the love

Leave a Reply