Wednesday, October 21

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി

Christian Church set up facility for Muslim prayers in Kothamangalam during protest against CAB-NRCകോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മുസ്ലിം മത വിശ്വാസികൾക്ക് നിസ്‌കരിക്കാൻ അനുവാദം നൽകിയതിനെതിരെ പള്ളി വികാരി തോമസ് പോൾ റമ്പാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകി. പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പാണക്കാ​ട് സയ്യിദ് മു​ന​വ​റ​ലി ശിഹാബ് ത​ങ്ങ​ളുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മഗ്‌രിബ് നിസ്‌ക്കരിച്ചത്.

കോടതി നിയമിച്ച നിയമാനുസൃത വികാരി താനാണെന്നും, തൻ്റെ അനുവാദം വാങ്ങാതെ അനധികൃതമായി 2019 ഡിസംബർ 28ന് പള്ളി കോമ്പൗണ്ടിൽ മുസ്ലീം സമുദായംഗങ്ങളായ നിരവധി ആളുകൾ പ്രവേശിച്ച് അവരുടെ നിസ്ക്കാരം നടത്തിയതും പള്ളിയുടെ മൈക്കിലൂടെ ബാങ്ക് മുഴക്കുകയും ചെയ്തത് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും, ഇത് മൂലം തങ്ങളുടെ മത വിശ്വാസത്തിന് ക്ഷതം ഏറ്റതായും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ റമ്പാൻ പറയുന്നു.


പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരത്തിന് അനുമതി നൽകിയവർക്കെതിരെയും, മതസൗഹാർദത്തിന്റെ മറവിൽ നിയമത്തെ വെല്ലുവിളിച്ചവർക്കെതിരെയും കർശന നിയമ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഈ പരാതിയിൽ നടപടികളുമായി മുമ്പോട്ട് പോയാൽ ക്രിസ്ത്യൻ പള്ളി മുറ്റത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകിയ മുസ്ലീം സമുദായത്തിൻ്റെ മത നേതാവ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ അടക്കം നിരവധി പേർ കേസിൽ പ്രതിയായേക്കാം.

സിപിഎം നേതാവ് എംബി രാജേഷ്, കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുനവറലി ശിഹാബ് തങ്ങളാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്.

അന്ന് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് :

മതം മാനവികതയാണ്. സർവ മതങ്ങളുടെയും അടിസ്ഥാനം സ്‌നേഹമാണെന്ന് വീണ്ടും ബോധ്യമായ ഒരു ദിവസമായിരുന്നു ഇന്ന്. ശ്രീ മാത്യു കുഴൽ നാടൻ നേതൃത്വം നൽകുന്ന പ്രൊഫഷണൽ കോൺഗ്രസിന്‍റെ ബാനറിൽ സംഘടിക്കപ്പെട്ട സെക്കുലർ മാർച്ചായിരുന്നു വേദി. വി ടി ബൽറാം, പി കെ ഫിറോസ്, എം ബി രാജേഷ്, ഇന്ദിര ജയ്സിംഗ് തുടങ്ങിയ യുവജന നേതാക്കൾ മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം വരെ എത്തിയപ്പോഴേക്കും നമസ്‌കാരത്തിന് സമയമായി. മണിനാദം മുഴങ്ങുന്ന ചർച്ചിൽ നിന്ന് ബാങ്കുവിളി മുഴങ്ങി. എനിക്ക് വുളൂ ചെയ്യാൻ അച്ചൻ വെള്ളം കൈക്കുമ്പിളിലേക്ക് ഒഴിച്ചു തരുമ്പോൾ ഹൃദയം സന്തോഷം കൊണ്ട് കുളിരണിഞ്ഞു. ശേഷം ജമാഅത്തായി ചർച്ചിൽ വെച്ച് തന്നെ ഞങ്ങൾ നിസ്‌കരിച്ചു.

രാജ്യത്തെ മുസ്‌ലീങ്ങളെയാകെ അപമാനിച്ചു കൊണ്ട് കേന്ദ്ര മന്ത്രിസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദി മതസൗഹാർദത്തിന്‍റെയും ഉൾക്കൊള്ളലിന്‍റെയും വേദിയായത് യാദൃശ്ചികമല്ല. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സ്‌നേഹത്തിന്‍റെ പ്രതിഫലനമാണത്. രാജ്യം ഇങ്ങനെത്തന്നെ തുടരണമെന്നാണ് ജനലക്ഷങ്ങൾ ആഗ്രഹിക്കുന്നത്. സാന്ദർഭികമായി എനിക്ക് ഓർമ്മ വന്നത് ഖലീഫാ ഉമറിന്‍റെ ചരിത്രമാണ്.

Read Also  ഫോസിൽ പരുവമായ രാഷ്ട്രീയ കക്ഷിയാണ് കോൺഗ്രസെന്ന് ഔദ്യോഗിക വക്താവ്

ജറുസലേമിലേക്ക് അനുയായികൾക്കൊപ്പം പോയപ്പോൾ നിസ്‌കാരത്തിന് ഒരു ചർച്ചിൽ അവർക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു. തന്‍റെ അനുയായികൾ ആ ക്രിസ്ത്യൻ പളളിയുടെ വരാന്തയിൽ വെച്ച് നിസ്‌കരിക്കുകയും ഭാവിയിൽ ആരെങ്കിലും താൻ നിസ്‌ക്കരിച്ചതിന്‍റെ പേരിൽ ചർച്ചിന്റെ മേൽ അവകാശമുന്നയിച്ച് വരും എന്ന് ആശങ്കപെട്ടതിന്‍റെ പേരിൽ ഖലീഫാ ഉമർ കുറച്ചകലെ മാറി നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു എന്നാണ് ചരിത്രം. പ്രിയരെ, സ്‌നേഹമാവട്ടെ നമ്മുടെ ആയുധം. ഐക്യമാവട്ടെ നമ്മുടെ പരിച. ഈ നാടിനെ നശിപ്പിക്കാൻ നാം അനുവദിച്ചു കൂടാ. നാം അതിജീവിക്കുക തന്നെ ചെയ്യും.

മതം മാനവികതയാണ്. സർവ്വ മതങ്ങളുടെയും അടിസ്ഥാനം സ്‌നേഹമാണെന്നു വീണ്ടും ബോധ്യമായ ഒരു ദിവസമായിരുന്നു ഇന്ന്. ശ്രീ മാത്യു കുഴൽ നാടൻ നേതൃത്വം നൽകുന്ന പ്രൊഫഷണൽ കോൺഗ്രസിന്റെ ബാനറിൽ സംഘടിക്കപ്പെട്ട സെക്കുലർ മാർച്ചായിരുന്നു വേദി. വി ടി ബൽറാം, പി കെ ഫിറോസ്, എംബി രാജേഷ്, ഇന്ദിര ജയ്സിംഗ് തുടങ്ങിയ യുവജന നേതാക്കൾ മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം വരെ എത്തിയപ്പോഴേക്കും നമസ്‌കാരത്തിന് സമയമായി. മണിനാദം മുഴങ്ങുന്ന ചർച്ചിൽ നിന്ന് ബാങ്കുവിളി മുഴങ്ങി. എനിക്ക് വുളൂ ചെയ്യാൻ അച്ചൻ വെള്ളം കൈക്കുമ്പിളിലേക്ക് ഒഴിച്ചു തരുമ്പോൾ ഹൃദയം സന്തോഷം കൊണ്ട് കുളിരണിഞ്ഞു. ശേഷം ജമാഅത്തായി ചർച്ചിൽ വെച്ച് തന്നെ ഞങ്ങൾ നിസ്‌കരിച്ചു. രാജ്യത്തെ മുസ്‌ലിംകളെയാകെ അപമാനിച്ചു കൊണ്ട് കേന്ദ്ര മന്ത്രിസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദി മതസൗഹാർദത്തിന്റെയും ഉൾക്കൊള്ളലിന്റെയും വേദിയായത് യാദൃശ്ചികമല്ല. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സ്‌നേഹത്തിന്റെ പ്രതിഫലനമാണത്. രാജ്യം ഇങ്ങനെത്തന്നെ തുടരണമെന്നാണ് ജനലക്ഷങ്ങൾ ആഗ്രഹിക്കുന്നത്. സാന്ദർഭികമായി എനിക്ക് ഓർമ്മ വന്നത് ഖലീഫാ ഉമറിന്റെ ചരിത്രമാണ്. ജറുസലേമിലേക്ക് അനുയായികൾക്കൊപ്പം പോയപ്പോൾ നിസ്‌കാരത്തിന് ഒരു ചർച്ചിൽ അവർക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു. തന്റെ അനുയായികൾ ആ ക്രിസ്ത്യൻ പളളിയുടെ വരാന്തയിൽ വെച്ച് നിസ്‌കരിക്കുകയും ഭാവിയിൽ ആരെങ്കിലും താൻ നിസ്‌ക്കരിച്ചതിന്റെ പേരിൽ ചർച്ചിന്റെ മേൽ അവകാശമുന്നയിച്ച് വരും എന്ന് ആശങ്കപെട്ടതിന്റെ പേരിൽ ഖലീഫാ ഉമർ കുറച്ചകലെ മാറി നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു എന്നാണ് ചരിത്രം. പ്രിയരെ, സ്‌നേഹമാവട്ടെ നമ്മുടെ ആയുധം. ഐക്യമാവട്ടെ നമ്മുടെ പരിച. ഈ നാടിനെ നശിപ്പിക്കാൻ നാം അനുവദിച്ചു കൂടാ. നാം അതിജീവിക്കുക തന്നെ ചെയ്യും.

Sayyid Munavvar Ali Shihab Thangal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಡಿಸೆಂಬರ್ 28, 2019

യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഒന്നാണ് കോതമംഗലം മാർത്തോമൻ ചെറിയപള്ളി. കോടതി അനുവദിച്ചിട്ടും വികാരിയായ തോമസ് പോളിന് പള്ളിയ്ക്കുള്ളിൽ പ്രവേശിക്കാനോ ആരാധന നടത്തണോ യാക്കോബായക്കാർ അനുവദിച്ചിരുന്നില്ല. നിലവിൽ നിയമപ്രകാരം ഓർത്തഡോക്സ് സഭയ്ക്ക് അവകാശപ്പെട്ട പള്ളിയിലാണ് മുസ്ലിം മതവിസ്വാസികളെ പ്രവേശിപ്പിച്ചു നിസ്‌കാരത്തിന് അനുമതി നൽകിയതെന്നാണ് ഇദ്ദേഹം പരാതിയിൽ ഉന്നയിക്കുന്നത്.

Spread the love