Monday, January 17

മുസ്ളീം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാ സഭയുടെ ഹർജി കോടതി തള്ളി

ശബരിമലയിലെ സ്ത്രീ വിവേചനം റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുസ്ളീം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാ സഭ നൽകിയ ഹർജി കോടതി തള്ളി. മുസ്ളീം സ്ത്രീകളെ പള്ളിയില്‍ കയറ്റാത്തത് ഭരണഘടനയുടെ 14,21 വകുപ്പുകളുടെ ലംഘനമാണെന്നും മതത്തിന്റെ ഭാഗമായല്ല ഇങ്ങനെ ഒരു നിരോധനം എന്നും മക്കയിൽ സ്ത്രീകൾ പോകുന്നതിന് വിലക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും തങ്ങളെ പള്ളിയിൽ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് മുസ്ലീം സ്ത്രീകൾ ആരും പരാതി നല്‍കിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് റിഷികേശ് റോയ്, എ.കെ.ജെ നമ്പ്യാര്‍ എന്നിവരടങ്ങിയെ ഡിവിഷന്‍ ബെഞ്ച് ഹർജി തള്ളിക്കൊണ്ട് പറഞ്ഞു.

Spread the love
Read Also  സ്വാമി ശരണം

Leave a Reply