Friday, January 21

പ്രണയിച്ച ഹിന്ദു യുവതിയെ വിവാഹം കഴിക്കാനെത്തിയ മുസ്ലീം യുവാവിന് ഹിന്ദുത്വ ഭീകരരുടെ മര്‍ദ്ദനം

പ്രണയത്തിലായിരുന്ന ഹിന്ദു യുവതിയും മുസ്ലീം യുവാവും വിവാഹം കഴിക്കുന്നതിന് തിങ്കളാഴ്ച രജിസ്റ്റര്‍ ഓഫീസില്‍ എത്തിയപ്പോള്‍ വലതുപക്ഷ തീവ്രവാദ സംഘടനകള്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. യുപിയിലെ ഗാസിയാബാദിലായിരുന്നു സംഭവം. നോയിഡയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവാണ് അക്രമത്തിന് ഇരയായതെന്ന് പോലീസ് ഉദ്യോഗസ്ഥനായ സഞ്ജയ് പാണ്ഡെ വാര്‍ത്ത ഏജന്‍സ് ഐഎഎന്‍എസിനോട് പറഞ്ഞു.
ബ്രൗണ്‍ ഷര്‍ട്ടും ജീന്‍സുമണിഞ്ഞ ചെറുപ്പക്കാരനെ ആറ്, ഏഴ് പേര്‍ ചേര്‍ന്ന് വലിച്ചിഴയ്ക്കുന്നതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്നത്. ഇവരെ ഒരു വലിയ ജനക്കൂട്ടം പിന്തുടരുന്നുണ്ട്. പിന്നീട് ജനക്കൂട്ടം ഇരയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പോലീസ് എത്തി രക്ഷിക്കുന്നതുവരെ ഇര മര്‍ദ്ദനത്തിന് വിധേയനായി. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

വിനോദ്, നവനീത് എന്നിവര്‍ക്കും പേരറിയാത്ത നിരവധി പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പാണ്ഡെ അറിയിച്ചു. കലാപത്തിനും ആക്രമണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് വിധേയനായ യുവാവ് ഭോപ്പാലില്‍ നിന്നുള്ള ആലാണ്. ഉത്തര്‍പ്രദേശിലെ ബിജനോറാണ് യുവതിയുടെ സ്വദേശം. നോയ്ഡയിലെ കമ്പനിയില്‍ ഒരുമിച്ച് ജോലിയ ചെയ്യുന്നതിനിടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സുരക്ഷ മുന്‍നിറുത്തി നോയ്ഡയ്ക്ക് പകരം ഗാസിയാബാദില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തങ്ങള്‍ ഇരുവരെയും ഉപദേശിച്ചതെന്നും പാണ്ഡെ പറയുന്നു.

 

Spread the love
Read Also  ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ കത്തയച്ചതിനു കേസെടുത്ത നടപടി പിൻവലിക്കണമെന്ന് കമലഹാസൻ

Leave a Reply