മുസ്ലിങ്ങൾക്കെതിരെയുള്ള ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് ബ്രിട്ടീഷ് മന്ത്രി. ലേബർ പാർട്ടി നേതാവ് ജൊനാഥൻ അഷ്വാർത് ആണ് ആശങ്കയറിയിച്ച് ബ്രിട്ടീഷ് വിദേശകാര്യ കോമൺവെൽത്ത് മന്ത്രാലയത്തിലെ സീനിയർ കാബിനറ്റ് മന്ത്രിക്ക് കത്തയച്ചത്. ഇന്ത്യൻ വംശജർ കൂടുതലുള്ള ലെയിസെസ്റ്റർ സൗത്തിലെ എം.പിയാണ് ഇദ്ദേഹം.

ഇന്ത്യയിൽ മുസ്​ലിംകൾക്ക് അങ്ങേയറ്റം ആശങ്കപ്പെടേണ്ട സാഹചര്യമാണ്. ബ്രിട്ടീഷ് സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. ഇന്ത്യൻ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല. വർഗീയ ആക്രമണങ്ങളും കൊലപാതകങ്ങളും വിവേചനങ്ങളും നടക്കുകയാണ്. മതപരമായ വിശ്വാസങ്ങൾക്കുള്ള അവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്നുവെന്ന് ജൊനാഥൻ അഷ്വാർത് കത്തിൽ പറഞ്ഞു.

തന്‍റെ മണ്ഡലത്തിലെ മുസ്​ലിംകൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനവിഭാഗങ്ങളുടെ മനുഷ്യാവകാശ സംരക്ഷണത്തിനും മതപരമായ വിവേചനങ്ങൾ ഇല്ലാതാക്കാനും ഇടപെടുമെന്ന് ബ്രിട്ടീഷ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫിസ് മറുപടിയായി അറിയിച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സിമി നിരോധനം നീട്ടുന്നതിന് മതിയായ രേഖകൾ ഇല്ല; പൊലീസിന് ട്രൈബ്യൂണലിന്റെ വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here