Saturday, January 29

മുത്തലാക്ക് നിയമവിരുദ്ധം മൂന്ന് വര്‍ഷം വരെ തടവ്, ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാംഗീകാരം

മുസ്ലീം സ്ത്രീ വിവാഹമോചന സംരക്ഷണാവകാശനിയമം 1986 കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അതിന്‍പ്രകാരം മുത്തലാക്ക് ശിക്ഷാര്‍ഹമായ കുറ്റമായി. മുത്തലാക്ക് ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശ്ക്ഷ ലഭിക്കാവുന്നതാണ് പുതിയ നിയമം.

ബില്‍ നേരത്തേലോക്സഭയില്‍ പാസ്സാക്കിയരുന്നതാണ്. 2017ല്‍ രാജ്യസഭയില്‍ പാസാക്കി എടുക്കാന്‍ കഴിയാതെ വന്നതോടെയാണ് കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് നിയമമാക്കിയത്.

എല്ലാ മുത്തലാഖുകളും ശിക്ഷ ലഭിക്കുന്നതായല്ല നിയമം വിഭാവനം ചെയ്തിരിക്കുന്നത്. മുത്തലാഖിന് ഇരയായ സ്ത്രീയോ അവരുടെ അടുത്ത ബന്ധുക്കളോ (രക്തബന്ധം ഉള്ളവര്‍) പരാതി നല്‍കിയാല്‍ മാത്രമായിരിക്കും പൊലീസിന് കേസ് എടുക്കാന്‍ കഴിയുക. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഒത്തുതീര്‍പ്പ് നടത്തേണ്ടത് സ്ത്രീ മജിസ്‌ട്രേറ്റുമായി സംസാരിച്ചു കഴിഞ്ഞതിന് ശേഷമായിരിക്കണം. മജിസ്‌ട്രേറ്റിന് ജാമ്യം അനുവദിക്കാന്‍ സാധിക്കുമെങ്കിലും, അത് സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.

‘മുത്തലാഖ് പ്രശ്‌നത്തിന് വിശ്വാസവുമായോ, മതപരമായ ആരാധനയുമായോ യാതൊരു ബന്ധവുമില്ല. ഇതൊരു ലിംഗനീതിയുടെയും ലിംഗസമത്വത്തിന്റെയും അന്തസ്സിന്റെയും പ്രശ്‌നമാണെന്നാണ് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22-ന് ചരിത്ര പ്രസിദ്ധമായ വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് രാജ്യത്ത് നിരോധിച്ചിരുന്നു. ഇതു സംബന്ധിച്ച നിയമം ആറുമാസത്തിനുള്ളില്‍ കൊണ്ടു വരണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊണ്ടു വന്ന ബില്‍ ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയാണ് പാസ്സാക്കിയത്. പക്ഷേ രാജ്യസഭയില്‍ ആവശ്യത്തിന് ഭൂരിപക്ഷമില്ലാത്ത കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറായില്ല. ഇതോടെയാണ് ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടത്. ഓര്‍ഡിനന്‍സ് പ്രസിഡന്‍റിന്‍റെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്.

 

Spread the love
Read Also  മുസ്ലിം അവകാശ ദിനാചരണതന്ത്രത്തിനെതിരെ പ്രതിഷേധം

Leave a Reply