Wednesday, January 19

മുതലമട വിഷലിപ്തമാകുന്നു മാരകരോഗങ്ങള്‍ വ്യാപകമാവുന്നു

മുതലമട ആദിവാസി കോളനിയിലെ നിരവധി പേര്‍ അര്‍ബുദം ഉള്‍പ്പെർെയുള്ള രോഗങ്ങള്‍ക്ക് ഇരയാവുന്നു. മാവിന്‍തോപ്പുകളില്‍ തളിക്കുന്ന കീടനാശിനികളാണ് രോഗകാരണമെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ചാലക്കുടിപ്പുഴയുടെ തീരത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ മാലിന്യങ്ങളും ഇപ്പോള്‍ മുതമടയിലെ തെങ്ങിന്‍തോപ്പുകളിലാണ് തള്ളുന്നത്. ഉയര്‍ന്ന അളവില്‍ നിക്കലും ലഡും ചേര്‍ന്ന മാനില്യം സമീപത്തെ കിണറുകളെ വിഷകരമാക്കുന്നുണ്ട്.

മാവിന്‍ തോപ്പുകളില്‍ കീടനാശിനി പ്രയോഗിക്കുന്നവര്‍ക്കും തൊട്ടടുത്തുള്ള ആദിവാസി കോളനിയിലുമാണ് ആളുകള്‍ മാരകരോഗങ്ങള്‍ക്ക് ഇരയാകുന്നത്. പരാതികളുയര്‍ന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു. ഇനിയും നടപടികളുണ്ടായില്ലെങ്കില്‍ എന്‍ഡോ സള്‍ഫാന്‍ ബാധിത കാസര്‍കോഡിന്‍റെ മറ്റൊരു പതിപ്പാകും മുതലമട എന്നാണ് മതലമടയുടെ തല്ക്കാലാവസ്ഥകള്‍ നല്കുന്ന സൂചന.

Spread the love
Read Also  ബന്ധുജന നിയമനം റിപ്പോര്‍ട്ട് പൂഴ്ത്തി സി പിഎം

Leave a Reply