Monday, January 18

മ്യാന്മറിൽ ഉത്തരവ് പ്രകാരം നടന്ന വംശഹത്യയുടെയും ബലാൽസംഗത്തിന്റെയും കൊലപാതകത്തിന്റെയും വെളിപ്പെടുത്തലുമായി സൈനിക ഉദ്യോഗസ്ഥർ

ഹേഗിലെ അന്താരാഷ്ട്ര കോടതിയ്ക്ക് മുൻപാകെ വിചാരണയ്ക്ക് വിധേയ മാക്കിയിട്ടുള്ള മ്യാന്മറിൽ നിന്നുള്ള രണ്ടു സൈനികർ വെളിപ്പെടുത്തുന്ന വിവരങ്ങൾ വംശഹത്യയുടെയും ന്യുനപക്ഷങ്ങൾക്കെതിരെയുള്ള ഭരണകൂട ആക്രമണത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.സ്വനിയാങ്, മായോ വിൻ ടാൻ എന്നി സൈനികരാണ് ഇപ്പോൾ ഹേഗിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്.
കഴിഞ്ഞ വേനൽക്കാലത്ത് മ്യാൻ‌മറിനുള്ളിൽ‌ ചില സ്വാകാര്യ മാധ്യമസ്ഥാപനങ്ങൾ ചിത്രീകരിച്ച വീഡിയോകൾ അസ്വസ്ഥജനകമായ വിവരങ്ങൾ‌ നൽ‌കുന്നുവയായിരുന്നു.അതിനു പുറമെയാണ്, മ്യാൻമറിന്റെ സൈന്യത്തിൽ നിന്ന് ഒളിച്ചോടിയവരാണെന്ന് കരുതുന്നഈ രണ്ടുപേർ 2017 ലെ എണ്ണമറ്റ റോഹിംഗ്യൻ മുസ്‌ലിം സിവിലിയന്മാരെ കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്തതിന്റെയും അതിനുള്ള സൈനിക ഉത്തരവ് പ്രകാരമാണ് പങ്കെടുത്തതെന്ന വെളിപ്പെടുത്തൽ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ മുൻപിൽ നടത്തിയത്. – ‌ പങ്കെടുത്ത ബറ്റാലിയനുകളുടെ പേരുകൾ‌, അവർ‌ നശിപ്പിച്ച ഗ്രാമങ്ങൾ‌, കൂട്ടക്കൊലകളുടെ സ്ഥലങ്ങൾ അവർ കൊന്ന ആളുകളുടെ മൃതദേഹങ്ങൾ കുഴിച്ചിടുവാനും നശിപ്പിക്കാനും എന്തെല്ലാം ചെയ്തു എന്നൊക്കെയാണ് സൈനികരിൽ നിന്നുമുണ്ടായ വെളിപ്പെടുത്തലുകൾ.
ഇതാകട്ടെ ഇരകളായവർ ആവർത്തിച്ച് പറയുന്ന ദുരന്തങ്ങളുടെ പട്ടിക ശരിവയ്ക്കും വിധമുള്ളതുമാണ്.

2017 ൽ 700,000 റോഹിംഗ്യൻ മുസ്‌ലിംകൾ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായും , സൈനിക നേതൃത്വത്തിലുള്ള കൂട്ടക്കൊല, ലൈംഗികാതിക്രമങ്ങൾ, വ്യാപകമായ നാശം എന്നിവ അവർ അനുഭവിക്കേണ്ടിവന്നതായും പറയപ്പെടുന്നു.

നിരവധി ലോക രാജ്യങ്ങൾ ഇതിനെ വംശഹത്യ എന്ന് മുദ്രകുത്തിയിട്ടുണ്ട്, അതിന്റെ പിന്നാലെയാണ് യുഎൻ വസ്തുതാന്വേഷണ ദൗത്യം കുറഞ്ഞത് ആറ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയെങ്കിലും പ്രോസിക്യൂട്ട് ചെയ്യാൻ മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുള്ളതും.

അറഹൻ റോഹിംഗ്യ സാൽ‌വേഷൻ ആർമി (ആർ‌എസ്‌എ) എന്ന തീവ്രവാദ സംഘം നിരവധി സൈനിക പോസ്റ്റുകളിൽ ആക്രമണം നടത്തിയതായും , ആ വർഷം ഓഗസ്റ്റ് 25 ന് 12 സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്നൊടുക്കിയപ്പോൾ റോഹിംഗ്യകൾക്കെതിരായ 2017 ലെ അക്രമത്തിന്റെ ഉത്തരവുണ്ടാകുകയായിരുന്നെന്നും പറയപ്പെടുന്നു. മ്യാൻമർ മിലിട്ടറി അഥവാ ടാറ്റ്മാഡോ പറയുന്നത് തീവ്രവാദികളെ തുരത്താനുള്ള “ക്ലിയറൻസ് പ്രവർത്തനങ്ങൾ” ആണെന്നും അതിക്രമങ്ങൾ നടക്കുകയാണെങ്കിൽ അവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും.അന്ന് സൈനിക വിശദീകരണം ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ലഭ്യമായ വെളിപ്പെടുത്തലുകളും ഇതിനുമുൻപ് കിട്ടിയ ചില വീഡിയോ ഫുറ്റേജുകളും പരസ്പരം വസ്തുതകൾ ശരിവയ്ക്കുന്നവയാണ്.അതനുസരിച്ച് സൈനിക യൂണിഫോമിലുള്ള ഒരാൾ അവർ ഓരോരുത്തരും അക്രമത്തിൽ പങ്കെടുക്കുന്നതിന്റെ രീതിയെ കുറിച്ച് ഓഫ്-ക്യാമറയിലൂടെ ചോദ്യകർത്താവിന് ഉത്തരം നൽകുന്നുണ്ട്.

വീഡിയോയിലെ വ്യക്തികളുടെ അവസ്ഥ – അവർ അറക്കൻ സൈന്യത്തിന്റെ ബന്ദികളായിരുന്നോ ഇല്ലയോ എന്നത് വ്യക്തമല്ല. വീഡിയോകളുടെ ആധികാരികതയോ അവ ചിത്രീകരിച്ച സാഹചര്യങ്ങളോ സ്വതന്ത്രമായി പരിശോധിക്കാൻ ഇപ്പോൾ ഇത് വെളിപ്പെടുത്തിയ സിബിസി ന്യൂസിന് കഴിഞ്ഞില്ലഎന്നും സി ബി സി ബുള്ളറ്റിൻ പറയുന്നുണ്ട്.

എന്നിരുന്നാലും നിലവിലെ വെളിപ്പെടുത്തലുകളിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.

ഉദാഹരണത്തിന്, കൈറ്റ് യോ പൈൻ എന്ന ഗ്രാമത്തെക്കുറിച്ച് പരാമർശിക്കുന്നു, അവിടെ തന്റെ മേലുദ്യോഗസ്ഥർ ലൈംഗികാതിക്രമത്തിന് ഇരയായപ്പോൾ സെന്റി ഡ്യൂട്ടി നൽകിയെന്ന് മുതിർന്ന ഒരുദ്യോഗസ്ഥൻ പറഞ്ഞു.

Read Also  ബുദ്ധൻ നിർമ്മമാവസ്ഥ വിട്ടു ഹിംസയുടെ പ്രതീകമായി മാറുന്നു.

ഒരു വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന കൂട്ടക്കുഴിമാടങ്ങളിലൊന്നിന്റെ സ്ഥാനവും കൂട്ടക്കൊലകളുടെ സ്ഥലമാണെന്ന് അറിയപ്പെടുന്ന സ്ഥലവുമായി പൊരുത്തപ്പെടുന്നു, 180 പേർ വരെ കൊലപാതകത്തിൽ പങ്കാളികളാണെന്ന് സൈനികർ പറയുന്നു. കൂടാതെ ലൈംഗികാതിക്രമണം ശക്തമായിരുന്നെന്നും അവർ പറയുന്നു.

ഇപ്പോൾ ലഭ്യമായ തെളിവുകളും വെളിപ്പെടുത്തലുകളും അന്ത്രസ്ത്ര തലത്തിൽ റോഹിൻജോകൾക്കനുകൂലമായി ഹേഗിൽനിന്നും വിധിയുണ്ടാകാനാണ് സാധ്യതയെന്ന് നയതന്ത്രവിദഗ്ധർ സൂചിപ്പിക്കുന്നു.

Spread the love