സാഹിത്യകാരിയും അക്കാദമിഷ്യനുമായ പദ്മശ്രീ നബനിത ദേവ് സെൻ വ്യാഴാഴ്ച വൈകിട്ട് ദക്ഷിണ കൊൽക്കത്തയിലെ വസതിയിൽ അന്തരിച്ചു. 81 വയസായിരുന്നു ദീർഘകാലമായി കാൻസർ രോഗ ചികിത്സയിലായിരുന്നു നബനീതദേവ് സെൻ. – എഴുത്തുകാരിയായ അന്തര, അഭിനേതാവായ നന്ദന ഇവർ പുത്രിമാരാണ്.

കവി, നോവലിസ്റ്റ്, കോളമിസ്റ്റ് ചെറുകഥകൃത്ത്, എന്നീ നിലകളിൽ ബംഗാളി സഹിത്യത്തിൽ നിറഞ്ഞുനിന്ന ദേവ് സെൻ രാമായണത്തെക്കുറിച്ചുള്ള ഗവേഷണത്തിലൂടെയും അറിയപ്പെട്ടിരുന്നു.

1938 ജനുവരി 13 ന് കൊൽക്കത്തയിൽ എഴുത്തുകാരായിരുന്ന നരേന്ദ്രനാഥ് ദേവ്, രാധാറാണി ദേവി എന്നിവരുടെ പുത്രിയായി ജനിച്ച അവർ ഇവിടത്തെ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടി.

ഓക്സ്ഫോർഡ് സർവകലാശാലയിലും യുഎസിലെ കൊളറാഡോ കോളേജിലും അദ്ധ്യാപികയായി ജോലി ചെയ്തു. ഇന്ത്യയിലെത്തിയ അവർ പിന്നീട് ജാദവ്പൂർ സർവകലാശാലയിൽ താരതമ്യ സാഹിത്യ ഫാക്കൽറ്റിയായിരുന്നു.

1958 ൽ നൊബേൽ സമ്മാന ജേതാവായ അമർത്യ സെന്നിനെ വിവാഹം കഴിച്ചുവെങ്കിലും. 1976 ൽ അവർ വിവാഹമോചിതരായി. ഈ വർഷം നൊബേൽ നേടിയ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി കഴിഞ്ഞ മാസം ദേവ് സെന്നിനെ അവരുടെ വസതിയിൽ സന്ദർശിച്ചിരുന്നു.

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പുഷ്പഘടികാരത്തിൻ്റെ ഓർമ്മ.. നബനീത ദേവ് സെൻ

LEAVE A REPLY

Please enter your comment!
Please enter your name here