Monday, January 17

നടനും രാഷ്ട്രീയനേതാവുമായിരുന്ന നന്ദമുരി ഹരികൃഷ്ണ അന്തരിച്ചു

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന നന്ദമുരി താരക രാമരാവുവിന്‍റെ മകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നാരാ ചന്ദ്രബാബു നായിഡുവിന്‍റെ അളിയനുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരണമടഞ്ഞു. 61 വയസ്സായിരുന്നു. നാല്‍ഗോണ്ട പട്ടണത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ അണ്ണെപാര്‍തി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നര്‍ക്കാട്പള്ളിയിലെ കമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. മുന്‍ രാജ്യസഭാംഗമായിരുന്നു.

1964ല്‍ ബാലതാരമായാണ് സിനിമയില്‍ അഭിനയം തുടങ്ങിയത്. ശ്രീകൃഷ്ണാവതാരം എന്ന സിനിമയില്‍ ശ്രീകൃഷ്ണന്‍റെ വേഷമായിരുന്നു ആദ്യം ചെയ്തത്. 1999ല്‍ നാഗാര്‍ജ്ജുനയ്ക്കൊപ്പം മുഴുനീളവേഷം ചെയ്ത സീതാരാമ രാജു ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിക്കുകയും നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

Spread the love