Monday, January 24

നരേന്ദ്രമോദി കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ സംവദിക്കുന്നു

ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പ്രചാരണ തന്ത്രവുമായി രംഗത്ത്. ഇന്ന് വൈകുന്നേരമാണ് നരേന്ദ്രമോദി  കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ ബി ജെ പി പ്രവര്‍ത്തകരുമായി  സംവദിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. കൊല്ലം, ആലപ്പുഴ, മാവേലിക്കര, ആറ്റിങ്ങല്‍, പത്തനംതിട്ട എന്നെ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായാണ് സംവദിച്ചത്. ഓഡിറ്റോ
റിയത്തില്‍  സംഘടിപ്പിച്ച സദസ്സിലാണ് പ്രവര്‍ത്തകരുമായി  നരേന്ദ്രമോദി സംവദിച്ചത്.

കേരളത്തിലെ പ്രളയദുരിത ബാധിതര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ചോദ്യത്തിനു മറുപടിയായി  പ്രധാനമന്ത്രി പറഞ്ഞു. നാലര വര്‍ഷം കൊണ്ടു കേരളത്തില്‍  1000 കിലോമീറ്റര്‍ റോഡ്‌ നിര്‍മ്മിച്ചു. മുദ്ര ലോണ്‍ വഴി 25000 കോടി രൂപ കേരളത്തിലെ സംരഭകര്‍ക്ക് നല്‍കി. 

കേരളത്തിലെ കമ്യൂണിസ്റ്റ് , കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അഴിമതിയുടെ മാതൃകയാണെന്ന് പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായി മോദി കുറ്റപ്പെടുത്തി. ജനങ്ങളുടെ സമരങ്ങള്‍ക്കായി പങ്കെടുക്കുമ്പോള്‍ ജയിലില്‍ പോകാന്‍ മടിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

മൂന്നു  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തോല്‍വിക്ക് ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനായി മോദി ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ചാലോചിച്ചത് . കൂടുതല്‍  പ്രവര്‍ത്തകരെ  ബി ജെ പിയിലെയ്ക്ക് ആകര്‍ഷിക്കാന്‍ ഈ പരിപാടിയിലൂടെ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗത്തിന്റെ വിലയിരുത്തല്‍. 

 

Spread the love
Read Also  കേരളത്തില്‍ കുഷ്ഠരോഗമുള്ള കുട്ടികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്

Leave a Reply