Thursday, January 20

നരേന്ദ്രമോദി കോടീശ്വരനായ പ്രധാനമന്ത്രി; സ്വത്ത് വിവരങ്ങൾ പുറത്ത്

രാജ്യത്തെ ജനങ്ങൾക്ക്‌ ഒരു നേരത്തേ ആഹാരത്തിന് പോലും വകയില്ലെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി കോടികണക്കിന് രൂപയുടെ സ്വത്ത് വകകൾക്ക് ഉടമയാണ്. വെളിപ്പെടുത്തിയ വിവരങ്ങൾ അനുസരിച്ചുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്ത് 2.3 കോടി രൂപയോളം വരും. കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് 25% വർദ്ധനവ് ആണ് മോദിയുടെ സ്വത്തിൽ ഉണ്ടായിരിക്കുന്നത്. 2014ൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ മോദിയുടെ ആകെ സ്വത്തുക്കളുടെ മൂല്യം 1.51 കോടി രൂപയായിരുന്നു.

കോടീശ്വരൻ ആയ പ്രധാനമന്ത്രി ആണെങ്കിലും യാത്രകൾക്ക് സ്വന്തമായി ഒരു വാഹനം പോലും ഇല്ലാത്ത വ്യക്തി കൂടിയാണ് നരേന്ദ്രമോദി. പുറത്ത് വന്നിരിക്കുന്ന കണക്കുകൾ പ്രകാരം 48,944 രൂപ മാത്രമാണ് മോദി കൈവശം സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത്‌ ഒന്നര ലക്ഷമായിരുന്നു. ഇത്‌ കൂടാതെ 11.3 ലക്ഷം രൂപയുടെ നിക്ഷേപം സ്വന്തം പേരിൽ മോദിക്കുണ്ട്.

ബാങ്ക് വായ്‌പകൾ ഒന്നും തന്നേ എടുക്കാത്ത പ്രധാനമന്ത്രി കൂടിയാണ് ഇന്ത്യയുടേത്. 1.7 കോടി രൂപയുടെ സ്ഥിരനിക്ഷേപം ആണ് നരേന്ദ്രമോദി എസ്ബിഐയിൽ നടത്തിയിരിക്കുന്നത്. ഇൻഫ്രാസ്ട്രക്ച്ചറിന്റെ 20,000 രൂപയുടെ ബോണ്ട്‌ മോദിയുടെ പേരിൽ ഉണ്ട്. കൂടാതെ 3500 ചതുരശ്ര അടിയിൽ ഒരു കോടി രൂപ മൂല്യം വരുന്ന വീടും മോദിയുടെ പേരിൽ സ്വന്തമായി ഉണ്ട്.

ദിവസവും ജോലിക്ക് പോകുന്ന സാധരണക്കാരായ ഇന്ത്യൻ ജനതയ്ക്ക് ഒരു രൂപ പോലും ബാങ്ക് ബാലൻസ് ഇല്ലാതെ ഇരിക്കുമ്പോൾ വർഷങ്ങളായി മറ്റൊരു തൊഴിലിനും പോകാത്ത നരേന്ദ്രമോദി കോടി കണക്കിന് രൂപയുടെ ആസ്തി ഉള്ള വ്യക്തി ആകുന്നത് എങ്ങനെ ആണെന്ന ചോദ്യം ആണ് ബാക്കി.

Spread the love
Read Also  പതിറ്റാണ്ടുകളുടെ വീര്യം പേറുന്ന രാഷ്ട്രീയാരോപണങ്ങൾ ; സിറിയക് എസ് പാമ്പയ്ക്കൽ എഴുതുന്നു ;

Leave a Reply