Monday, August 10

മസൂദും മോദിയും വാനരസേനകളും ; ഈ മമ്മൂഞ്ഞിനു പിടിപ്പിക്കാനൊരു കുട കൊടുക്കാനാരെങ്കിലുമുണ്ടോ ? കുഞ്ഞാമ്പു എഴുതുന്നേ

നിങ്ങളറിഞ്ഞോ നാട്ടാരെ നമ്മളെ സൊന്തം മോദി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നിമിഷം മുതൽ തന്നെ വാനരസേനകളായി രൂപാന്തരം പ്രാപിച്ച സങ്കികളാവസിക്കുമിടത്തെല്ലാം പടക്കം പൊട്ടിച്ച് തകർക്കുന്നു. നമ്മുടെ പ്രധാനമന്ത്രിയും  സങ്കിപരിവാരങ്ങളും അത് മോദിജീടെ സൊന്തം മോദിജീടെ മാത്രം ആഘോഷമാക്കിയിട്ടാണു പടക്കങ്ങൾ പൊട്ടിക്കുന്നത്. അതെ തൊടങ്ങീരിക്കുന്നു. സോഷ്യൽ മീഡിയേലു കേറാൻ വയ്യ.. എന്തൊരു തമാശയെന്നാലോചിച്ചേ! 2009 ലെ നമ്മള സർദാർജി പ്രധാനമന്ത്രിയായിരുന്നപ്പഴ് തൊടങ്ങിയ സമ്മർദ്ദമാണു ഇപ്പഴ് 40 പേരു ജീവൻ ബലികഴിച്ചപ്പം കിട്ടിയതെന്ന് ആർക്കാ അറിയാത്തത്. അന്ന് ചൈന നമ്മുടെ ശ്രമത്തെ ബ്ളോക്ക് ചെയ്തതാണു ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. ഇപ്പൊ ചൈനക്ക് മനം മാറ്റം വന്ന സാഹചര്യം എങ്ങനെയെന്നു അവസാനം പറയാം.

ഇന്ത്യ ആരുടേം കുടുംബസ്വത്തല്ല. 130 കോടി ജനതയുടെയും മറ്റ് ജീവജാലങ്ങളുടെയും സ്വത്താണു. നമ്മുടെ നാടിനനുകൂലമായി ഒരു നേട്ടം വരുമ്പൊ നമ്മുടേ ബഷീറിൻ്റെ മമ്മൂഞ്ഞിനെപ്പോലെ ‘അത് ഞമ്മളാണു’ എന്ന് പറയുന്നതിലൂടെ എന്തൊരല്പത്തോണീ മോദീം കൂട്ടരും കാണിക്ക്ന്നത്. ഇത് കൊറേ ദെവസിയായിട്ട് തൊടങ്ങിയാതണല്ലൊ ഈ പുതിയ നമ്പരുകളു.. അർദ്ധരാത്രീലു വണ്ടിയില്ലാത്ത അയലുവക്കത്തൊരാളെ സൊന്തം വണ്ടീലു ആശൂത്രീലാക്കീട്ട് നേരം വെളുക്കമ്പം നാട്ടാരോട് മുഴുവൻ അതിൻ്റെ കാശ് ചോദിക്കുന്ന പരിപാടിയല്ലെ ഈ മോദീം കൂട്ടരും ചെയ്യ്ന്നത്.

പിന്നെ ഈ ഭീകരന്മാരായ ഐഎസിസും ആർ എസ് എസും തമ്മിലു വലിയ വ്യത്യാസമില്ലെന്ന് പറഞ്ഞ ആ ഗുലാം നബി ആസാദിൻ്റെ തുറന്ന് പറച്ചിലിലു വല്യ അത്ഭുതമൊന്നുമില്ല. അവരൊക്കെ നമ്മുട ദേശത്ത് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളു കണ്ടുകഴിഞ്ഞാ ഈ നെഞ്ചത്തൂടെ ഒരു വെടിവെച്ചിട്ട് പോടെ എന്ന് കണ്ട സങ്കികളോടൊക്കെ പറയാൻ തോന്നും. കാരണം ഇതിലും ഭേദം അത് തന്നെയാണു. ആവശ്യത്തിനു നിയമനിർമ്മാണവും തങ്ങൾക്കിഷ്ടമില്ലാത്തവർക്ക് തെരുവിലു വധശിക്ഷകളുമൊക്കെ ഈ സംഘികളുതന്നെ നടപ്പാക്കുന്നത് പാവം ഈ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്ക്ന്നുണ്ട്

ഇപ്പൊ ഹിന്ദുത്വ ഭീകരപ്രവർത്തകരെ സ്ഥാനാര്ഥിയാക്കുന്ന സംഘ്പരിവാറാണ് ഇതിൽ കൂടുതൽ ആഘോഷിക്കുന്നതെന്നതാണ് അതിലേറെ ആശ്ചര്യം. ആഗോള തലത്തില്‍ ഇന്ത്യയുടെ ശബ്ദം ഇനി ഒരിക്കലും അവഗണിക്കപ്പെടില്ലെന്നതിന് തെളിവാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചത് രാജ്യത്തിന്റെ പൊതുസ്വത്തായ പി എം ഓഫീസിലെ ദേശീയപതാകക്ക് പിന്നിലിരുന്നല്ല മറിച്ചു തന്റെ അധികാരം നിലനിർത്താനായി വോട്ടു ചോദിക്കാനായി കെട്ടിയുയര്ത്തിയ പ്രസംഗപീഠത്തിലിരുന്നുകൊണ്ടാണ് എന്നതാണ് ഏറെ രസം

നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് നോക്ക്യേ. … ഭീകരവാദം ഇല്ലാതാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ (അടിവരയിടുന്നത് എന്റെ ശ്രമം എന്ന് ) വിജയിച്ചെന്നും ഇത് ഇന്ത്യയുടെ ( എന്റെ /ബി ജെ പി യുടെ ) വിജയമാണു. റിമോട്ട് കണ്‍ട്രോളിന്റെ നിയന്ത്രണത്തിലായിരുന്ന മുന്‍ സര്‍ക്കാരിലെ പ്രധാനമന്ത്രിയുടെ ശബ്ദം പോലും കേട്ടിരുന്നില്ല. എന്നാല്‍ ഇന്ന് 130 കോടി ജനങ്ങളുടെ ശബ്ദമാണ് ഐക്യരാഷ്ട്ര സഭയില്‍ സ്വാധീനമുണ്ടാക്കിയത്’.

Read Also  അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ കൂട്ടിയ നടപടിയിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോകണമെന്ന് ട്രംപ്

പച്ചക്കള്ളമല്ലേ മോദി വിളിച്ചുകൂവിയത്. സർദാർജി പ്രധാനമന്ത്രിയായിരിക്കുമ്പൊ 2008 ൽ യു എന്നിൽ അന്നത്തെ പ്രതിനിധി ശക്തമായി ആവശ്യപ്പെട്ടതിൻ്റെ ഫലമാണു ഇപ്പോൾ സംഭവിച്ചതെന്ന് ആർക്കാണറിയാത്തത്. ഇത് ഒരു തുടക്കം മാത്രമാണെന്നും ബാക്കി കാത്തിരുന്ന് കാണാമെന്നും പറഞ്ഞ അദ്ദേഹം ഭീകരതക്കെതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം നിന്ന ലോകരാജ്യങ്ങളോട് നന്ദി പറഞ്ഞു. അതൊക്കെ നല്ലതുതന്നെ പക്ഷെ പറയേണ്ടത് കണ്ട കടത്തിണ്ണേലു കെട്ടിയൊണ്ടാക്കുന്ന സ്റ്റേജിലു നിന്നല്ല. പിന്നെയോ ഇന്ത്യയുടെ കൊടി നാട്ടിയ മേശയ്ക്ക് പിന്നിലിരുന്ന് പറേണം. അതാ അന്തസ്സ്. ഇത് വോട്ടടിക്കാനുള്ള തന്ത്രോണെന്നാർക്കാണു അറിഞ്ഞൂടാത്തത്. കഷ്ടം ഇത്രേം അല്പനായിപ്പോയല്ലോ നമ്മുടെ രാജ്യത്തലവൻ.

ചൈനക്കിപ്പോൾ മനം മാറ്റം ഉണ്ടാകാൻ കാരണമുണ്ട്. അടുത്ത കാലത്തായി ചൈനയിൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ പ്രക്ഷോഭങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇത് നല്ല സൂചനയല്ലെന്ന് അവർക്ക് നന്നായറിയാം. പക്ഷെ അവരെ ഒരു നയത്തിൽ കൊണ്ടുപോകാൻ ചൈനക്ക് കഴിയുന്നുണ്ട്. എങ്കിലും ഈയിടെ അവിടെയും പ്രശ്നങ്ങൾ സങ്കീർണമായിട്ടുണ്ട്. ഏത് സമയത്തായിരിക്കും ചൈനയുടെ മീതെ ഭീകരന്മാർ പിടമുറുക്കുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. ഈ ഒരൊറ്റ കാരണം കൊണ്ടാണു ഇപ്പോൾ ചൈന പ്രമേയത്തെ എതിർക്കാത്തത്. അവർക്കും നാളെ അന്താരാഷ്ട്രസമൂഹത്തിൻ്റെ പിന്തുണ വേണ്ടിവരാം. അല്ലേലു കൃത്യമായിട്ട് വീറ്റോയിലൂടെ സംഗതി തോൽപ്പിച്ചേനെ.. എന്നുള്ളതും പറഞ്ഞുതരാതെ തന്നെ അറിയുമല്ലോ. ഇനി ചൈനയാണത്രെ

Spread the love

Leave a Reply