Thursday, January 20

3000 കോടിയ്ക്ക് പ്രതിമ നിർമ്മിക്കുന്ന രാജ്യത്ത് പോളിയോ തുള്ളിമരുന്നിന് പണമില്ല

രാജ്യത്ത് പോളിയോ തുള്ളിമരുന്ന് ലഭ്യമല്ലെന്ന് കേന്ദസർക്കാർ. പോളിയോ വാക്സിന്റെ അഭാവവും വാക്സിൻ വാങ്ങാനുള്ള ഫണ്ടിന്റെ അഭാവവും മൂലം ഫെബ്രുവരി മൂന്നിന് നടക്കേണ്ട തുള്ളിമരുന്ന് വിതരണം അനശ്ചിത കാലത്തേയ്ക്ക് മാറ്റിവെക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഫെബ്രുവരി മൂന്നിന് നടക്കേണ്ട തുള്ളിമരുന്ന് വിതരണം മാറ്റിവെക്കണമെന്ന് കാണിച്ച് ജനുവരി 18ന് സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

“ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ മൂലം ഫെബ്രുവരി മൂന്നിന് നടക്കേണ്ട തുള്ളിമരുന്ന് വിതരണം മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്” കത്തിൽ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരം പോളിയോ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ വാക്സിനായി തുള്ളിമരുന്ന് വർഷത്തിൽ രണ്ട് തവണയാണ് നൽകുന്നത്. ഇന്ത്യയിൽ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നതിന്റെ തോത് വളരെ കുറവാണ്, മാത്രവുമല്ല തുള്ളിമരുന്നിന്റെ സുരക്ഷാ പരിശോധനകൾക്ക് എടുക്കുന്ന കാലാവധി വളരെ കൂടുതലുമാണ്, വേണ്ടത്ര ഫണ്ട് ഇതിന് ലഭ്യമല്ലാത്തതും വാക്സിൻ ക്ഷാമത്തിലേയ്ക്ക് നയിച്ചുവെന്നാണ് ഓൺലൈൻ മാധ്യമമായ ദി പ്രിന്റ് ഡോട്ട് ഇന്നാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്‌. 280 കോടി രൂപയാണ് പോളിയോ നിർമ്മാർജ്ജനത്തിനായി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

ഗാസിയാബാദ് ആസ്ഥാനമായുമുള്ള വാക്സിൻ നിർമ്മാതാക്കളായ ബയോ-മെഡ്ന്റെ നിർമ്മാണ കരാർ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഭാരത് ബയോ ടെക്ക്, പനേസ ബയോ ടെക്ക് എന്നീ രണ്ട് കമ്പനികൾ മാത്രമാണ് രാജ്യത്തിപ്പോൾ പോളിയോ വാക്സിൻ നിർമ്മിക്കുന്നത്. ജനനനിരക്ക് കൂടുകയും നിർമ്മാണം ചുരുങ്ങുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദി പ്രിന്റിനോട് വെളിപ്പെടുത്തി. ബയോ-മെഡ്ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മരവിപ്പിച്ച ആരോഗ്യമന്ത്രാലയം മറ്റ് കമ്പനികൾക്ക് പോളിയോ വാക്സിൻ നിർമ്മാണത്തിൽ കൂടതൽ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതും തുള്ളിമരുന്ന് വൈകാൻ കാരണമാകുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

മരുന്ന് വാങ്ങുന്നതിന് മതിയായ പണം ലഭ്യമല്ലെന്നുള്ളതും ഗുരുതര പ്രതിസന്ധിയായി തുടരുന്നു. കൂടാതെ കഴിഞ്ഞ വർഷത്തേക്കാൾ 100 ശതമാനം വർധനവാണ് തുള്ളിമരുന്നിന് ഉണ്ടായിരിക്കുന്നത്. 280 കോടി രൂപ ബജറ്റിൽ വക ഇരുത്തിയിരുന്നെങ്കിലും ഇത്‌ നിലവിലെ അവസ്ഥയിൽ പര്യാപ്‌തമല്ല. കൂടതൽ ഫണ്ട് ലഭ്യമാക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര പോളിയോ നിർമ്മാർജ്ജന സംഘടനകളുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്.

യുണിസെഫിന്റെ കണക്കുകൾ പ്രകാരം 61 രൂപയുണ്ടായിരുന്ന മരുന്നിന് ഇപ്പോൾ 147 രൂപയാണ്. ഇത് അടുത്ത വർഷത്തോടെ 177 ആയി വർധിക്കുമെന്നാണ് പറയുന്നത്. വാക്സിൻ രംഗത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയോട് മന്ത്രാലയം ഇത് സംബന്ധിച്ച സഹായത്തിനായി ബന്ധപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സഹായമാണ് ഗവി പോളിയോ നിർമ്മാർജ്ജനത്തിനായി ഇന്ത്യക്കുൾപ്പടെ നൽകി വരുന്നത്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുമെന്ന് മിസോറാം ജനത

Spread the love
Read Also  ബംഗാളിൽ നാടകീയ സംഭവങ്ങൾ; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മമതയുടെ അനശ്ചിതകാല സത്യാഗ്രഹം

Leave a Reply