എന്റെ പടം, എന്റെ ഫുൾ ഫിഗർ നരേന്ദ്ര മോദിയുടെ ഈ ക്യാമറ പ്രേമത്തെ മുൻപും വിമർശന വിധേയമാക്കിയിട്ടുള്ളതാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളമുള്ള റയിൽ- റോഡ് പാലം ‘ബോഗി ബീൽ’ ഉദ്ഘാടനം ചെയ്തപ്പോഴാണ് മോദിക്ക് പിന്നെയും ക്യാമറ അബദ്ധം പറ്റിയത്.

ട്രെയിൻ നിശ്ചലമായി കിടക്കുമ്പോൾ നരേന്ദ്രമോദി മുകളിലെ പാലത്തിലൂടെ ട്രെയിനിന് റ്റാറ്റാ കൊടുക്കുന്നതാണ് ട്രോളന്മാർക്ക് വിരുന്നൊരുക്കിയ വീഡിയോ. ക്യാമറയിൽ നരേന്ദ്രമോദി ട്രെയിനിൽ പോകുന്നവർക്ക് കൈ വീശി അഭിവാദ്യം നൽകുന്നതാണ് പ്ലോട്ട്. എന്നാൽ ട്രെയിൻ നിശ്ചലമായി കിടക്കുന്നതും ക്യാമറ റോൾ ചെയ്യുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. സൂര്യൻ ചതിച്ചതാ, എന്ന് തുടങ്ങി പലവിധ കമന്റുകളും ട്രോളുകളുമാണ് പ്രസ്തുത വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read Also  ടി എൻ ശേഷനെന്ന ചൂടൻ ഹെഡ്മാസ്റ്ററും എക്സ്പയേർഡ് കമ്മീഷണർ ശിപായിമാരും ; പി കെ സി പവിത്രൻ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here