തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുകൾ പ്രധാനമന്ത്രിക്ക് ബാധകമല്ലെന്ന രീതിയിൽ വെല്ലുവിളി തുടരുന്ന നരേന്ദ്ര മോദിയുടെ നിലപാടിന് തിരിച്ചടിയായി വിവാദമായ സസ്‌പെൻഷൻ. കഴിഞ്ഞയാഴ്ച കർണാടകയിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിനു ഐ എ എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടി കേന്ദ്ര അഡ്മിസ്ട്രേറ്റ് ട്രിബൂണൽ തടഞ്ഞു. ഈ സസ്പെൻഷൻ വിവാദമായിരുന്നു. പ്രധാനമന്ത്രിയോടൊപ്പം സഞ്ചരിച്ച എസ് പി ജി സംഘം സഞ്ചരിച്ച ഹെലികോപ്ടറിൽ കൊണ്ടുവന്ന പെട്ടി പരിശോധിച്ചതിനായിരുന്നു മുഹ്സിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തത്.

പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ബാധകമല്ല എന്ന മട്ടിലാണു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷകക്ഷികൾ വിമർശിച്ചിരുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയു​ടെ കോപ്​ടർ പരിശോധിച്ച കർണാടക കേഡർ ​ഐ. എ. എസ്​ ഉദ്യോഗസ്​ഥനെ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ സസ്​പ​ന്റ് ​ ചെയ്​ത നടപടി നിയമവിരുദ്ധമാണു എന്നാണു സെൻട്രൽ അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യൂണൽ കണ്ടെത്തിയത് . ഒഡിഷയിൽ സമ്പൽപൂരിൽ മോദിയുടെ കോപ്​ടർ പരിശോധിച്ച െഎ.എ.എസ്​ ഉദ്യോഗസ്​ഥനായ മുഹമ്മദ്​ മുഹ്​സിനെ സസ്​പ​െൻറ്​ ചെയ്​ത നടപടിക്കാണ്​ സ്​റ്റേ. എസ്​.പി.ജി സുരക്ഷ ലഭിക്കുന്നവർ എന്തിനും ഏതിനും യോഗ്യരാണെന്ന്​ പറയാനാവില്ലെന്നും കർണാടക മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമിയുടെയും ഒഡിഷ മുഖ്യമന്ത്രിയുടെയും വാഹനം തെര​െഞ്ഞടുപ്പ്​ പ്രചാരണവേളയിൽ ഉദ്യോഗസ്​ഥർ പരിശോധിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും സ്​റ്റേ ഉത്തരവിൽ ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. കർണാടകയിലെ ചിത്രദുർഗയിൽ പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്​ടറിൽനിന്ന്​ കറുത്ത പെട്ടി സ്വകാര്യവാഹനത്തിൽ കയറ്റിക്കൊണ്ടുപോയ സംഭവത്തിൽ സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും പ്രത്യക്ഷത്തിൽ നടപടിയൊന്നുമുണ്ടായില്ലെന്നും ട്രൈബ്യൂണൽ വിമർശിച്ചു.

കമ്മീഷൻ്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായല്ല കോപ്റ്റർ പരിശോധിച്ചത് എന്നാണു മുഹ്സിൻ വാദിച്ചത്. തെരഞ്ഞെടുപ്പ്​ നിരീക്ഷകനായി ഒഡിഷയിൽ ചുമതലവഹിക്കുകയായിരുന്ന മുഹമ്മദ്​ മുഹ്​സിൻ ഏപ്രിൽ 16ന്​ മോദിയുടെ കോപ്​ടർ പരിശോധിച്ചത്, എസ്​.പി.ജി സുരക്ഷയുള്ള നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കരുതെന്ന കമീഷ​​െൻറ നിർദേശത്തി​​െൻറ ലംഘനമാണെന്നു​ ചൂണ്ടിക്കാട്ടിയായിരുന്നു സസ്​പെൻഷൻ നടപടി. തുടർന്ന്​ ഇദ്ദേഹത്തെ ഒഡിഷയിൽനിന്ന്​ കർണാടകയിലേക്ക്​ തിരിച്ചയച്ചിരുന്നു. എന്നാൽ, കമീഷ​​െൻറ പരിശോധനയിൽനിന്ന്​​ ആരും മുക്​തരല്ലെന്നും അത്തരമൊരു നിർദേശം കമീഷൻ പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു.

മോദിയുടെ കോപ്ടർ പരിശോധിക്കാൻ എസ്​.പി.ജി ഉദ്യോഗസ്​ഥനിൽനിന്ന്​ അനുമതി വാങ്ങിയിരുന്നു​വെന്നും മോദിയുടെ കോപ്​ടറി​ൻ്റെ ദൃശ്യങ്ങൾ അൽപമകലെനിന്ന്​ വിഡിയോയിൽ പകർത്താൻ അദ്ദേഹം അനുമതി നൽകിയിരുന്നുവെന്നും മുഹമ്മദ്​ മുഹ്​സിൻ ഹരജിയിൽ ബോധിപ്പിച്ചു. എന്നാൽ, എസ്​.പി.ജി തന്നെ മുഹ്​സിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതിനൽകുകയായിരുന്നു. കർണാടക പിന്നാക്ക ക്ഷേമവകുപ്പിൽ ഉദ്യോഗസ്​ഥനായ മുഹമ്മദ്​ മുഹ്​സിനെ തൽസ്​ഥാനത്ത്​ താമസംവിനാ നിയോഗിക്കണമെന്ന്​ ഉത്തരവിട്ട ട്രൈബ്യുണൽ ഇതുസംബന്ധിച്ച്​ നാലാഴ്​ചക്കകം വിശദമായ മറുപടി സമർപ്പിക്കാൻ ഇരുകക്ഷികളോടും നിർദേശിച്ചു സസ്​പെൻഷനിലായ മുഹമ്മദ്​ മുഹ്​സിൻ ബംഗളൂരുവിലെ അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യുണലിനെ സമീപിക്കുകയായിരുന്നു. . ​ജൂൺ മൂന്നിന്​ കേസ്​ വീണ്ടും പരിഗണിക്കും.

നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിരന്തരമായി ലംഘിക്കുകയാണെന്ന് പ്രചാരണം നടത്തുന്നതിനിടെയാണു ഈ സംഭവം നടന്നത്. രാജ്യത്തുടനീളം നടന്ന് മോദി വോട്ടിനായി രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ പ്രചാരണങ്ങൾ നടത്തിവരുകയാണെന്ന് പ്രതിപക്ഷനേതാക്കൾ ആരോപിച്ചിരുന്നു. വിവാദമായ ആ പെട്ടിയെക്കുറിച്ചന്വേഷിക്കണമെന്നും പ്രതിപക്ഷപാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

Read Also  ടി എൻ ശേഷനെന്ന ചൂടൻ ഹെഡ്മാസ്റ്ററും എക്സ്പയേർഡ് കമ്മീഷണർ ശിപായിമാരും ; പി കെ സി പവിത്രൻ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here