കേരളത്തിൽ വോട്ട് ചെയ്യാൻ പോകുന്ന ബിജെപി പ്രവർത്തകർ ജീവനോടെ മടങ്ങുമെന്നുറപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവന്‍ പണയം വച്ചാണ് കേരളത്തിൽ ബിജെപി അംഗങ്ങൾ പ്രവർത്തിക്കുന്നതെന്നും കേരളത്തിൽ നേരിടുന്ന വെല്ലുവിളി വാരാണസിയിലെ പ്രവർത്തകർക്കില്ലെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുൻപ് ബിജെപി പരിപാടിയിൽ നരേന്ദ്രമോദി പറഞ്ഞു.

ബംഗാളിലേയും കേരളത്തിലേയും ബി.ജെ.പി പ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മമാരോട് പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങള്‍ അഥവാ തിരിച്ചുവന്നില്ലെങ്കില്‍ പിറ്റേദിവസം ഇളയ സഹോദരനെ ഒന്നയച്ചേക്കണം” എന്നാണ് അവര്‍ പറയാറ്. ഇതാണ് അവിടുത്തെ അവസ്ഥഎന്നും എന്നാൽ ഈ ഭീഷണികളെയെല്ലാം അവഗണിച്ച് അവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രയത്‌നിക്കുകയാണെന്നും മോദി പറഞ്ഞു.

എല്ലാ പോളിങ് ബൂത്തുകളിലും ബിജെപി വിജയിക്കണമെന്നും എങ്കിൽ മാത്രമാണ് തനിക്ക് വിജയം ആഘോഷിക്കാൻ പറ്റുകയുള്ളൂവെന്നും മോദി പറഞ്ഞു. ഒരു പോളിങ് ബൂത്തിൽ പരാജയപ്പെട്ടാൽ പോലും എനിക്ക് വിജയം ആസ്വദിക്കാനാകില്ല. ഞാൻ ജയിക്കുന്നുണ്ടോയെന്ന കാര്യം പ്രധാനമല്ല, ജനാധിപത്യമാണു ജയിക്കേണ്ടത്. മേയിലെ ഈ കടുത്ത ചൂടിലും വോട്ടിങ് റെക്കോർഡുകളെല്ലാം മറികടന്ന് നമ്മൾ‌ ഈ ലോകത്തിനു കാണിച്ചുകൊടുക്കണം. ഒരിക്കൽ‌ നിങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിൽ ജയിച്ചുകഴിഞ്ഞാല്‍, പാർട്ടിയും താനേ ജയിക്കുമെന്നാണ് അർഥമെന്നും മോദി പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സ്ത്രീ വിരുദ്ധപരാമർശം നടത്തിയെന്നാരോപിച്ച് രാഹുൽ ഗാന്ധിയ്ക്ക് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here