Monday, January 17

41 യാത്രകള്‍, ചിലവ് 355 കോടി

ആരെന്ന് ചോദിക്കേണ്ട, മറ്റാരുമല്ല. തീവ്രവാദികള്‍ക്ക് കൊല ചെയ്യാന്‍ എന്നെ നാട്ടില്‍ കിട്ടിയിട്ടു വേണ്ടേ എന്ന ട്രോള്‍ തമാശയിലേക്കെത്തിച്ച, വിദേശയാത്രകള്‍ പ്രധാന ഹോബിയാക്കിയ പ്രധാനമന്ത്രി തന്നെ. ബംഗളൂരുവിലെ വിവരാകാശപ്രവര്‍ത്തകന് ലഭ്യമായ വിവരാവകാശരേഖകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
2014 മേയ് 16 ന് അധികാരമേറ്റ ശേഷം ഇതുവരെയായി 41 വിദേശയാത്രകളിലായി 50 രാജ്യങ്ങളിലാണ് മോദി യാത്ര നടത്തിയിട്ടുള്ളത്.
അധികാരമേറ്റ് 48 മാസത്തില്‍ 165 ദിവസവും മോദി വിദേശത്തായിരുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രകള്ല്‍ ഏറ്റവും ചിലവേറിയത് ഫ്രാന്‍സ്, ജര്‍മ്മനി വഴി കാനഡയിലേക്കുള്ളതായിരുന്നു. 2014 പ്രധാനമന്ത്രിയായ ഉടന്‍ നേപ്പാളിലേക്ക് നടത്തിയ യാത്രയാണ് ഏറ്റവും ചിലവ് കുറഞ്ഞത്.

Spread the love
Read Also  'ഹൗഡി മോദി' വേദിയിൽ വെള്ളപ്പൊക്കവും കൊടുങ്കാറ്റും, ഹൂസ്റ്റണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു