Thursday, July 2

രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു പ്രധാനമന്ത്രി

രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ് പശ്ചാത്തലത്തിൽ 21 ദിവസത്തേക്കാണ് സമ്പൂർണലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ തീരുമാനം നടപ്പിലാകും. ഇന്ന് അര്‍ധരാത്രി മുതല്‍ക്കാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കുക.

ലോക്ക് ഡൗൺ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാകും. നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ അടച്ചുപൂട്ടൽ തീരുമാനിച്ചതായി അറിയിച്ചത്.

15000 കോടി രൂപ ചികിത്സാസംബന്ധമായ അടിയന്തിരാവശ്യങ്ങൾക്കായി അനുവദിക്കുന്നതാണ് പ്രധാനമന്ത്രി അറിയിച്ചു

ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ വേറെ വഴിയില്ല. ഇത് മെഡിക്കല്‍ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയതാണ്. വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ. കൊറോണ പടര്‍ന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം. ഇത് രോഗികള്‍ക്ക് മാത്രമേ വേണ്ടൂ എന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം.

മഹാമാരിക്കു മുന്നില്‍ ലോകരാഷ്ട്രങ്ങൾ തകര്‍ന്നു നില്‍ക്കുന്നു. വികസിത രാജ്യങ്ങള്‍ പോലും തകർന്നിരിക്കുകയാണ്. എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണം.

നിങ്ങള്‍ക്കും എനിക്കും അങ്ങനെ എല്ലാവര്‍ക്കും സാമൂഹ്യ അകലം പാലിച്ചേ പറ്റൂ. എന്നാല്‍ ചിലര്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടര്‍ന്നാല്‍ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാനസര്‍ക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചേ പറ്റൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ വ്യാഴാഴ്ച മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു രോഗവ്യാപനത്തെ തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ മുന്നോടിയായി ഞായറാഴ്ച ജനത കര്‍ഫ്യു ആചരിക്കന്‍ മോദി ആഹ്വാനം ചെയ്തത്. രാജ്യവ്യാപകമായി ഇതിന് വലിയ സ്വീകരണം ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്മാരും ഒരു ലക്ഷ്മണരേഖയ്ക്കുള്ളിൽ കഴിയണമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. വീടിന്റെ വാതിലാണ് ലക്ഷ്മണരേഖയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കർഫ്യുവിനു ഇതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. ഇതിന് പുറമെ രാജ്യത്ത് കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ തീരുമാനം. കടുത്ത നടപടികൾ അനിവാര്യമെന്ന് മോഡി ഓർമ്മിപ്പിച്ചു

പല കോവിഡ് ബാധിത സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കാര്യമായെടുക്കാതിരിക്കുന്ന പശ്ചാത്തലത്തില്‍ മോദി മുമ്പ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

Spread the love
Read Also  'എനിക്ക് 50 ദിവസം തരൂ, ഞാൻ ഇന്ത്യയെ മാറ്റിമറിക്കാം' ആ ഇരുട്ടടിയുടെ മൂന്നാം വാർഷികം ; പി കെ സി പവിത്രൻ എഴുതുന്നു,

Leave a Reply