അറുപത്തിയാറാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാരായി
തെഞ്ഞെടുക്കപ്പെട്ടത്. മികച്ച നടി കീർത്തി സുരേഷ്. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്കാരം ലഭിച്ചത്. ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്റെ സംവിധായകനായ ആദിത്യ ധറാണ് മികച്ച സംവിധായകൻ. ഈയിടെ അന്തരിച്ച എം.ജെ.രാധാകൃഷ്ണനു മികച്ച ഛായാഗ്രഹകനുള്ള അവാർഡും ലഭിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹനാക്കിയത്.                                                                                     ജോസഫിലെ അഭിനയത്തിന് ജോജുവിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു.

സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രെം നൈജീരിയയാണ് മികച്ച മലയാള ചിത്രം. സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്).

പുരസ്കാരം നേടിയവർ

ചിത്രം: ഹെല്ലാരോ (ഗുജറാത്തി)
മികച്ച നടൻ: ആയുഷ്മാൻ ഖുറാന (അന്ധധും), വിക്കി കൗശൽ (ഉറി).
നടി: കീർത്തി സുരേഷ് (മഹാനടി).
സഹനടൻ: സ്വാനന്ദ് കിർകിരെ (കംബാക്ക്).
സഹനടി: സുരേഖ സിക്രി (ബദായി ഹൊ).
പ്രത്യേക പരാമർശം: ജോജു ജോർജ് (ജോസഫ്), സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ), ചന്ദ്രചൂഡ് റായി, ശ്രുതി ഹരിഹരൻ (നത്തിചിരാമി).
ഛായാഗ്രഹണം: എം.ജെ.രാധാകൃഷ്ണൻ (ഓള്).
മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ
ആക്ഷൻ: കെ.ജി. എഫ്.
നൃത്തസംവിധാനം: ഗുമർ (പത്മാവത്).
സംഗീതസംവിധാനം: സഞ്ജയ് ലീല ബൻസാലി (പത്മാവത്).
ജനപ്രിയ ചിത്രം: ബദായി ഹൊ
പരിസ്ഥിതി വിഷയം: പാനി.
സാമൂഹിക വിഷയം: പാഡ്മാൻ.
കുട്ടികളുടെ ചിത്രം: സർക്കാരി ഏരിയ പ്രാഥമിക ഷാലെ കാസർക്കോട്.
സ്പെഷ്യൽ ഇഫക്റ്റ്: കെ.ജി.എഫ്.
പശ്ചാത്തല സംഗീതം: ഉറി
സൗണ്ട് ഡിസൈൻ: ഉറി
ഗായിക: ബിന്ദു (മായാവി മാനവെ-കന്നഡ)
ഗായകൻ: അർജിത് സിങ് (ബിന്ദെ ദിൽ)

Read Also  'സിനിമ'യുടെ പാർശ്വഭാഗത്തുകൂടി കടന്നുപോയ ആൾ

LEAVE A REPLY

Please enter your comment!
Please enter your name here