Wednesday, January 19

കസ്തൂരി രംഗൻ റിപ്പോർട്ട്; പശ്ചിമഘട്ട നിയന്ത്രണ മേഖല വെട്ടിക്കുറിച്ചു

പശ്ചിമഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയ കസ്തൂരി രംഗൻ റിപ്പോർട്ടിലെ മേഖലകളുടെ വിസ്തൃതി ചുരുക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്.

126 വില്ലേജുകളിലായി ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 3115 ചതുരശ്ര കിലോമീറ്ററിലുള്ള നിരോധന, നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ഇതോടെ നിയന്ത്രണമുള്ള സ്ഥലത്തിന്റെ വിസ്തൃതി 59,940 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 56,825 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. 2013ല്‍ പുറത്തിറക്കിയ നിരോധന ഉത്തരവിന്റെ അഞ്ചാം ഖണ്ഡികയാണ് പുതിയ ഉത്തരവിലൂടെ ഭേദഗതി ചെയ്ത് ഇറക്കിയത്.

എന്നാൽ പാറമടകള്‍ക്കുള്ള നിയന്ത്രണം തുടരും. നേരത്തെ സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന 886.7 ചതുരശ്ര കിലോമീറ്റര്‍ മാത്രം വനേതര മേഖലയായി കണക്കാക്കണമെന്നും 123 വില്ലേജുകളില്‍ നാലെണ്ണം പൂര്‍ണമായി ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കേരളം നേരിട്ട പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി ലോലമെന്ന് കരട് വിജ്ഞാപനത്തില്‍ പറഞ്ഞ പ്രദേശങ്ങളുടെ വിസ്തൃതിയില്‍ ഒരു മാറ്റവും വരുത്തരുതെന്ന് ജസ്റ്റിസ് എ.കെ. ഗോയലിന്റെ നേതൃത്വത്തിലുള്ള ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശം നൽകിയിരുന്നു. കരടില്‍ മാറ്റം വരുത്തുന്നതോ പുതിയ പാരിസ്ഥിതിക അനുമതികള്‍ നല്‍കുന്നതോ പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നുമുള്ള ഹരിത ട്രൈബ്യൂണല്‍ റിപ്പോർട്ട് അവഗണിച്ചാണ് ഇപ്പോഴത്തെ നീക്കം.

Spread the love
Read Also  ജന്തര്‍ മന്ദിറിലെ പ്രതിഷേധങ്ങള്‍ പൂര്‍ണമായും തടയാനാവില്ല: സുപ്രീം കോടതി

Leave a Reply