Wednesday, January 19

അമിത് ഷായ്ക്ക് എതിരെയുള്ള വാർത്തകൾ പിൻവലിച്ച് ദേശീയ മാധ്യമങ്ങൾ

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് എതിരെയുള്ള വാർത്തകൾ പിൻവലിച്ച് ദേശീയ മാധ്യമങ്ങൾ. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് 745 കോടി രൂപയിലധികം അമിത് ഷാ ഡയറക്ടർ ആയ ബാങ്കിൽ ലഭിച്ചുവെന്ന വാർത്തയാണ് ദേശീയ മാധ്യമങ്ങൾ പിൻവലിച്ചത്. ദേശീയ മാധ്യമങ്ങളായ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, ടൈംസ് നൗ, അംബാനിയുടെ ന്യൂസ് 18, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് വാർത്ത പിൻവലിച്ചത് ഇത് സംബന്ധിച്ച ട്വീറ്റുകളും ഇവർ പിൻവലിച്ചു.

അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലാണ് സഹകരണ ബാങ്കുകളുടെ കൂട്ടത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിന്റെ ഡയറക്ടർ ആണ് അമിത് ഷാ. 745.59 കോടി രൂപയുടെ അസാധു നോട്ടുകളുടെ നിക്ഷേപമാണ് ബാങ്കില്‍ ഉണ്ടായിരിക്കുന്നത്. നോട്ട് നിരോധനം ഏര്‍പ്പെടുത്തി അഞ്ച് ദിവസത്തിനകമാണ് ബാങ്കില്‍ ഇത്രയും കോടി രൂപയുടെ നിക്ഷേപം ഉണ്ടായിരിക്കുന്നത്.

രണ്ടാംസ്ഥാനത്തുള്ളത് 693.19 കോടി രൂപയുടെ അസാധുനോട്ട് സ്വീകരിച്ച രാജ്‌കോട്ട് ജില്ലാ സഹകരണബാങ്ക് ആണ്. ഇതിന്റെ ഡയറക്ടറായ ജയേഷ്ഭായി വിത്തൽഭായി രാദാദിയ ബി.ജെ.പി.നേതാവും ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയുമാണ്.

നോട്ടുനിരോധനവേളയിൽ ജില്ലാ സഹകരണ ബാങ്കുകൾക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാൻ അനുമതിനൽകിയിരുന്നെങ്കിലും അഞ്ചുദിവസം കഴിഞ്ഞപ്പോൾ അതിന് വിലക്കേർപ്പെടുത്തി. സഹകരണബാങ്കുകൾവഴി കള്ളപ്പണം വെളുപ്പിക്കുന്നെന്ന സംശയത്തെത്തുടർന്നായിരുന്നു അത്. ഈ അഞ്ചുദിവസംകൊണ്ടാണ് ഗുജറാത്തിലെ ബാങ്കുകൾ ഇത്രയും അസാധുനോട്ടുകൾ സ്വീകരിച്ചത്.

മുംബൈ സ്വദേശി മനോരഞ്ജൻ എസ്. റോയി നല്‍കിയ വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്.

Spread the love
Read Also  ട്രഷറര്‍ ഇല്ലാത്ത ബിജെപി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടി

Leave a Reply