Wednesday, January 19

പ്രതിപക്ഷം വാർത്തയെ തുടർന്ന് നവോദയ സ്ക്കൂളിലെ വിഷയം എം.ബി രാജേഷ് ലോക്സഭയിൽ വീണ്ടും ഉന്നയിച്ചു

ജവഹർ നവോദയ സ്‌കൂളുകളെ തകർക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു വെന്ന പ്രതിപക്ഷം ഡോട്ട് ഇൻ വാർത്ത ശ്രദ്ധയിൽ പെട്ട എം. ബി. രാജേഷ് എംപി വിഷയം ആവർത്തിച്ച് ലോക്സഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം ചോദ്യോത്തര വേളയിൽ വിഷയം അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് വിഷയം മുങ്ങി പോവുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് വീണ്ടും ഇന്ന് സീറോ അവറിൽ എം. ബി. രാജേഷ് വിഷയം അവതരിപ്പിക്കുകയായിരുന്നു.

നവോദയിൽ നിലനിന്നിരുന്ന സൗജന്യവിദ്യാഭ്യാസം നിർത്തലാക്കിയതിനെതിരെ പ്രതിഷേധവുമായി കേരളത്തിലെ വിദ്യാലങ്ങളിലെ വിദ്യാർത്ഥികളുടെ രക്ഷിതാ ക്കൾ രംഗത്തുവന്നിരുന്നു. പുതിയതായേർപ്പെടുത്തിയ നിരക്കിൽ ഫീസ് നൽകണ മെന്ന് കാണിച്ച് വിദ്യാലയ പ്രിൻസിപ്പാൾ രക്ഷിതാക്കൾക്ക് കത്ത് നൽകിയതിനെ തുടർന്നാണ് രക്ഷിതാക്കൾ രംഗത്തുവന്നത്. അധ്യായന വർഷം അവസാനിക്കാൻ ഏതാനും മാസം മാത്രം ബാക്കിനിൽക്കെ പന്ത്രണ്ട് മാസ ഫീസ് അടക്കാനുള്ള നിർ ദ്ദേശമാണ് രക്ഷിതാക്കൾക്ക് ലഭിച്ചിരിക്കുന്നത്. ഇത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

6-ാം ക്ളാസ്സ് മുതൽ 12-ാം ക്ളാസ്സുവരെ സൗജന്യവിദ്യാഭ്യാസമെന്ന പ്രോസ്പ്പക്ടസ് വാഗ്ദാന ലംഘനമാണ്‌ ഇതിലൂടെ നടത്തിയിരിക്കുന്നതെന്നു സേവ് നവോദയ വിദ്യാലയ ഫോറം ആരോപിച്ചു. രക്ഷിതാക്കൾ യോഗം ചേർന്ന് പുതിയതായി അടിച്ചേൽപ്പിച്ച ഫീസ്ഘടന പിൻവലിക്കണമെന്ന് പ്രമേയം പാസ്സാക്കി നവോദയ വിദ്യാലയ സമിതിക്കും കമ്മീഷണർക്കും മറ്റും അയച്ചിട്ടുണ്ട്. ഇതിനു പുറമേ വിഷയം മാനവശേഷിവിഭവ മന്ത്രിയുടേയും കേരളത്തിലെ മുഴുവൻ എം.പി മാരുടേയും ശ്രദ്ധയിൽപ്പെടുത്തയിട്ടുണ്ട്. നവോദയ വിദ്യാലയങ്ങൾക്ക് ഫീസ്ഘടന നിശ്ചയിച്ച് ഘട്ടംഘട്ടമായി വിദ്യാലയത്തിനെ സ്വാശ്രയ സ്ഥാപനമായിമാറ്റി ഗ്രാമീണ സമൂഹ ത്തിലെ താഴെ തട്ടിലുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള സൗജന്യ വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള ഗൂഢലക്ഷ്യം നാം തിരിച്ചറിയണം. അതിനി അനുവദി ച്ചുകൂടാ. പത്തും പന്ത്രണ്ടും ക്ളാസ്സുകളിലെ ബോർഡ് പരീക്ഷക്കു മുമ്പായി ഫീസ് വർദ്ധന പിൻവലിക്കൽ സംബന്ധിച്ച തീരുമാനം ഉണ്ടാകുന്നില്ലായെങ്കിൽ കുട്ടികൾക്ക്, ടി.സി, സി.സി, മൈഗേഷൻ തുടങ്ങിയവ ലഭിക്കില്ലായെന്ന വസ്തുത കൂടി തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറയുന്നു.

ജവഹർ നവോദയ വിദ്യാലയങ്ങളെ തകർക്കാൻ കേന്ദ്രസർക്കാർ നീക്കം

നവോദയ വിദ്യാലയങ്ങളിലെ ഫീസ് വർദ്ധന പ്രശ്നം ; എം ബി രാജേഷ് ലോകസഭയിൽ ഉന്നയിച്ചു

Spread the love
Read Also  പാർട്ടി ഓഫീസിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം വിവാദമാക്കിയത് തെരഞ്ഞെടുപ്പായതുകൊണ്ടെന്ന് എം ബി രാജേഷ്

54 Comments

Leave a Reply