Monday, January 24

നവൽ എന്ന ജുവൽ ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

അന്തർദേശിയ തലത്തിൽ മികച്ച പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളികളൊരുക്കിയ നവൽ ദി ജുവൽ എന്ന ഇംഗ്ലീഷ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. വി. കെ. അജിത്ത് കുമാറും രഞ്ജി ലാൽ ദാമോദരനും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ തയാറാക്കിയിരിക്കുന്നത്

ഇംഗ്ലീഷിലും മലയാളത്തിലുമായി നിർമ്മിക്കപ്പെട്ട ചിത്രത്തിൻറെ മലയാളം പതിപ്പ് സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും നേടിയിട്ടുണ്ട്. ശ്വേതാ മേനോന്റെ ആൺവേഷം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ ഇറാഖിൽ നിന്നുള്ള ഹോളിവുഡ് നടി റിം ഖാദം, ബോളിവുഡ് നടനായ അഥിൽ ഹുസൈൻ തുടങ്ങിയവർ വേഷമിട്ടു.

മികച്ച ഫീച്ചർ ഫിലിം, മികച്ച സംഗീതം, മികച്ച സഹനടി, എന്നീ നിലകളിൽ ചിത്രത്തിൻറെ സംവിധായകൻ രഞ്ജിലാൽ ദാമോദരൻ, ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്ത റിം ഖാദം, സഹനടി ശ്വേതാ മേനോൻ, ചിത്രത്തിൻറെ പശ്ചാത്തല സംവിധാനം ചെയ്ത ഹോളിവുഡിൽ നിന്നുള്ള എഡി ടോറസ്, എന്നിവർക്കാണ് ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിൽ നോമിനേഷൻ ലഭിച്ചത്.

സ്ത്രീ ചേലാകർമ്മം തുടങ്ങി ഒട്ടേറെ വിഷയങ്ങളെ ഗൗരവമായി സംസാരിച്ച ചിത്രം ആഗോളതലത്തിൽ ശ്രദ്ധ നേടിയതിലുള്ള സന്തോഷത്തിലാണ് മലയാളത്തിൽ നിന്നുള്ള അണിയറ പ്രവർത്തകർ.

Spread the love

Leave a Reply