Sunday, January 16

സമകാല ഇന്ത്യന്‍ കുട്ടികളെക്കുറിച്ചാണ് ഞാന്‍ സങ്കടപ്പെടുന്നത്; നാസറുദീന്‍ ഷാ

സമകാല ഇന്ത്യന്‍ കുട്ടികളെക്കുറിച്ചാണ് ഞാന്‍ സങ്കടപ്പെടുന്നത് എന്ന് പ്രമുഖ സിനിമാതാരം നാസറുദീന്‍ ഷാ അഭിപ്രായപ്പെടുന്നു. ഏത് നിമിഷവും നമ്മുടെ കുട്ടികളെ ഒരുകൂട്ടം ആളുകള്‍ വളഞ്ഞേക്കാം. എന്നിട്ട് അവര്‍ ചോദിക്കും നീ ഹിന്ദുവോ മുസ്ലീമോ എന്ന്. അതാണ് അദ്ദേഹത്തിന്‍റെ പേടി.

കുട്ടികള്‍ക്ക് ഉത്തരമുണ്ടാകില്ല. എന്തുകൊണ്ടെന്നാല്‍ മതപരമായ ഒരു പഠനം നാം കുട്ടികള്‍ക്ക് നല്കിയിട്ടില്ല. നമ്മുടെ സമൂഹത്തെ ഒരു വിഷം ഗ്രസിച്ചിരിക്കുകയാണ്. ആ ജിന്നിനെ ഇനി തിരികെ കുടത്തില്‍ അടയ്ക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് ശിക്ഷാഭീതിയില്ല. ഒരു പശുവിന്‍റെ മരണം ഒരു പോലീസ് ഓഫീസറുടെ മരണത്തെക്കാള്‍ പ്രധാനമാണെന്ന് നാം കണ്ടു കഴിഞ്ഞു. ബുലന്ദ്ഷാഹിര്‍ അക്രമത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരവന്‍-ഇ-മൊഹബ്ബത്ത് (സ്നേഹവണ്ടി) എന്ന യാത്രാസംഘത്തിന്‍റെ പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്.

Spread the love
Read Also  ചൂട്; മതബോധന ക്ലാസുകൾക്കും ബാലാവകാശ കമ്മിഷന്റെ വിലക്ക്

Leave a Reply