Sunday, January 16

ശബരിമലയുടെ മറവില്‍ തെരുവില്‍ നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍

ശബരിമലയുടെ മറവില്‍ തെരുവില്‍ നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. ശബരിമലയുമായി ബന്ധപെട്ട് നിലനിന്നിരുന്ന സ്ത്രീവിവേചനം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തേണ്ടതില്ലെന്നും സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നിയമവും നിലനില്‍ക്കില്ലെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 

സുപ്രീം കോടതി വിധിക്കെതിരെ തെരുവില്‍ നടക്കുന്ന സമരങ്ങളെയും രേഖാ ശര്‍മ്മ വിമര്‍ശിച്ചു. സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്നും ശബരിമലയില്‍ പോകാനായി ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയിലേക്ക് പോയാല്‍ മതിയെന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ പോകുക എന്നത് സ്ത്രീകളുടെ അവകാശം ആണെന്നും അതിനെ ഹനിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സമരമെന്നും അവര്‍ പറഞ്ഞു.

നേരത്തേ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം സര്‍ക്കാര്‍ നല്‍കണം എന്നാവശ്യപ്പെട്ടിരുന്നു.

Spread the love
Read Also  ശബരിമലയിലേയ്ക്ക് വീണ്ടും രാഹുൽ ഈശ്വർ; പോലീസ് തടഞ്ഞു

Leave a Reply