‘ഗ്രാന്റ് ഓൾഡ് പാർട്ടി ഓഫ് ഇന്ത്യ’ – കോൺഗ്രസിന്റെ ബാധ്യതയും ഉത്തരവാദിത്വവും ഈ വിളിപ്പേരിൽ ഉടക്കിക്കിടക്കുകയാണ്. അണികളിലെ പിളർപ്പ്, ഗ്രൂപ്പിന്റെ വേർപിരിയൽ, അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പ്പരാജയം എന്നിവയിലൂടെ രാഷ്ട്രീയ ഇടവേള അനുഭവിക്കുമ്പോഴെല്ലാം, ചില നേതാക്കൾ വേദനയോടെ കൈകോർത്ത്, നിശബ്ദതയിലേക്ക് നോക്കി പറയുമായിരുന്നു ഈ സംഘടനയുടെ അവസാനമായോ എന്ന്. കോൺഗ്രസ് പാർട്ടിക്ക് ചരിത്രപരമായ പ്രസക്തി നഷ്ടപ്പെട്ടോ?എന്നുമൊക്കെ.

2019 ലെ തിരഞ്ഞെടുപ്പിലെ വിജയത്തെത്തുടർന്ന് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, 50-ഓളം എംപിമാരുള്ള കോൺഗ്രസ് മുറിവുകൾക്കു മരുന്ന് വയ്ക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അതെ, ആ അസ്തിത്വ ചോദ്യം മുതിർന്ന പ്രവർത്തകരിൽ നിന്നുപോലും ഉണ്ടായിട്ടുണ്ടോ എന്നുള്ളതും സംശയമാണ്. കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന സംഘടനയുടെ പാതയുടെ അവസാനമായോ എന്നുള്ള ചിന്തയാണ്. അത് എത്രപേരിലുണ്ടായി എന്ന ഭാഗത്തുനിന്നുവേണം കോൺഗ്രസിന്റെ ഇനിയുള്ള പ്രവത്തനങ്ങൾ മെനയേണ്ടതും. മുൻപോട്ടു പോകേണ്ടതും.
സ്വാതന്ത്ര്യത്തിനു ഏകദേശം അഞ്ച് വർഷത്തിന് ശേഷം, പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഇതേ ചോദ്യം തന്നെ കോൺഗ്രസിനെ വേട്ടയാടുന്നുവെന്ന് അന്നത്തെ പ്രമുഖനേതാവും നേതാവും പ്രധാനമന്ത്രിയും ഒരു വേള ചിന്തിച്ചിരുന്നു. 1951 നവംബറിൽ മദ്രാസിൽ ഈ വിഷയം അഭിസംബോധന ചെയ്യുന്നതിനായി ഒരു പ്രസംഗം മുഴുവൻ നീക്കിവയ്ക്കുകയും ചെയ്തു, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു.

Image result for nehru

നെഹ്‌റുവിന്റെ അപൂർവ പ്രസംഗങ്ങളും കുറിപ്പുകളും അഭിപ്രായങ്ങളും ശേഖരിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള മൃദുല മുഖർജിയാണ് ഈ പ്രസംഗവും രേഖപ്പെടുത്തിയിട്ടുള്ളത്. . ഇന്ന്‌ ശൂന്യമായ ഒരു ഭാവിയിലേക്ക്‌ നോക്കുന്ന കോൺഗ്രസിന്‌, മറ്റെല്ലാ പാർട്ടികളിലെയും ആളുകൾ‌ ചെയ്യുന്നതുപോലെ, ഇത്തരം ചില പുനർ വായന അത്യാവശ്യമായും നടത്തേണ്ടതാണ്. നെഹ്രുവിന്റെ പ്രസംഗം ഇങ്ങനെ ചുരുക്കാം .

‘ചില ആളുകൾ അവരുടെ പത്രങ്ങളിലും ആനുകാലികങ്ങളിലും കോൺഗ്രസ് മരിച്ചു അല്ലെങ്കിൽ മരിക്കുകയാണെന്ന് എഴുതിയതിനാലാണ് ഈ ആശയം എന്റെ തലയിൽ വന്നത്, എനിക്ക് ചിരിയാണ് വരുന്നത്. കാരണം എന്റെയടുത്ത് വരുന്ന , ജനക്കൂട്ടത്തെ കണ്ടപ്പോൾ ഞാൻ ചിന്തിച്ചു, ഈ ആളുകൾ ആരാണെന്ന്, കോൺഗ്രസ് മരിച്ചുവെന്നു ആരാണ് പറയുന്നത്. ഇന്ത്യൻ ജനതയുമായി അവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ?, അവർ സംസാരിക്കാൻ ധൈര്യപ്പെടുന്ന ആളുകളെക്കുറിച്ച് എന്തെങ്കിലും അറിയാമോ?എന്ന് ഞാൻ ചിന്തിച്ചു.
കോൺഗ്രസ് ഒരു തിരഞ്ഞെടുപ്പ് ഉപകരണമല്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരു മഷ്റൂം പാർട്ടിയല്ല കോൺഗ്രസ്.

കോൺഗ്രസിന്റെ വേരുകൾ തലമുറകളായി പ്രവർത്തിയിലും സേവനത്തിലുംആണ് കിടക്കുന്നത് – കാരണം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ കോൺഗ്രസിന് വേരുകളുണ്ട്. അതിനാൽ കോൺഗ്രസിന് കൂടുതൽ ദൗത്യമുണ്ടെന്ന ദീർഘവും വേദനാജനകവുമായ ചിന്തയ്ക്ക് ശേഷമാണ് ഞാൻ ഈ നിഗമനത്തിലെത്തിയത്, കോൺഗ്രസ് പലേടങ്ങളിലും തെറ്റായ വഴികളിലേക്ക് വീണുപോയെങ്കിലും, പല പ്രദേശങ്ങളിലും, അത് ശക്തമായ പ്രതിരോധമായി നിലനിൽക്കുകയും ചെയ്തിട്ടുണ്ട്. അനേകം കോൺഗ്രസുകാർ മടിയന്മാരായിരുന്നിട്ടും കോൺഗ്രസിന് ഇപ്പോഴും ചരിത്രപരമായ ഒരു ദൗത്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

Read Also  പുൽവാമ ആക്രമണത്തിൽ രാജ്യം കരയുമ്പോൾ പ്രധാനമന്ത്രി ഫോട്ടോ ഷൂട്ടിൻ്റെ തിരക്കിലായിരുന്നു

അതിനാൽ, ഞാൻ എന്റെ സമയവും ഊർജ്ജവും അതിന് നൽകുന്നു. രണ്ട് കാരണങ്ങളാൽ ഞാൻ അങ്ങനെ ചെയ്തു, ഒന്ന് ഞാൻ പറഞ്ഞതുപോലെ, കോൺഗ്രസിന് ചില ദൗത്യങ്ങൾ പൂർത്തീകരിക്കാനുണ്ട്, പിന്നെ അത് നിറവേറ്റാൻ കഴിയുന്നത് കോൺഗ്രസിന് മാത്രമാണെന്നതുമാണ്.

ഇപ്പോൾ, ഇന്ത്യയിലെ മറ്റ് പാർട്ടികൾക്കെതിരെയും എനിക്ക് പരാതിയില്ല. എന്തുകൊണ്ടാണ് മറ്റ് പാർട്ടികൾ നിലനിൽക്കാത്തതെന്ന് ഞാൻ കാണുന്നില്ല. തീർച്ചയായും, അവരെ സ്വാഗതം ചെയ്യുന്നു. കോൺഗ്രസിനോ ഏതെങ്കിലും സംഘടനയ്‌ക്കോ എതിരാളികൾ ഇല്ലാതിരുന്നതു അപകടം തന്നെയാണ്.
ഒരു എതിർപ്പ് ഉണ്ടായിരിക്കണം, ഒരു സമരം ഉണ്ടായിരിക്കണം, ജീവിതം പോലും ഒരു പോരാട്ടമാണ്, എതിർപ്പില്ലാതെയിരുന്നാൽ ഏതൊരു ഓർഗനൈസേഷനും പെട്ടെന്ന് ദുഷിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, എനിക്ക് പ്രതിപക്ഷത്തെ ഇഷ്ടമാണ്, കോൺഗ്രസിനെ എതിർക്കാൻ പാർട്ടികൾ വളരാൻ ഞാൻ ആഗ്രഹിക്കുന്നു. പിന്നെ ഇതെല്ലാം എന്റെ സ്വന്തം രീതിയിൽ ഞാൻ ആഗ്രഹിക്കുന്നതാണ്. കോൺഗ്രസിനല്ലാതെ ഇന്ത്യയുടെ ദുരിതങ്ങൾ തീർക്കാൻ പ്രാപ്തിയുള്ള ഒരു ഗ്രൂപ്പിനെയും ഇന്ത്യയിലെ ഒരു പാർട്ടിയും ഞാൻ കാണുന്നില്ല.

എന്നെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ വരവോടെ സമരം അവസാനിച്ചിട്ടില്ല, അത് ഒരു ഘട്ടം മാത്രമായിരുന്നു, ഒരു യാത്രയും അവസാനിക്കുന്നില്ല, കാരണം അങ്ങനെ ഈ രാജ്യത്ത് മാറ്റം വരുത്തേണ്ടതും പിഴുതുമാറ്റപ്പെടുന്നതുമായ ധാരാളം കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.
ഇപ്പോൾ നിങ്ങൾക്കറിയാവുന്നതുപോലെ ഞാൻ പലപ്പോഴും വർഗീയതയുടെ പ്രശ്‌നത്തെ പരാമർശിക്കുന്നുണ്ട് .

ചില പഴയ സുഹൃത്തുക്കളും സഹപ്രവർത്തകരും പലപ്പോഴും പരാതിപ്പെടുന്നു – വർഗീയതയെക്കുറിച്ച് സംസാരിക്കുന്നതിലൂടെ, ജവഹർലാൽ തന്റെ ബലഹീനതകളും പരാജയങ്ങളും മറച്ചുവെക്കാൻ ആഗ്രഹിക്കുന്നുവെന്നും രാജ്യത്തിന്റെ യഥാർത്ഥ പ്രശ്‌നമായ രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നത്തെ ഒരു മറയ്ക്കു കീഴിലാക്കാൻ ശ്രമിക്കുന്നുവെന്നും. അവർ പരാതിപറയുന്നു.  തീർത്തും നീതീകരിക്കപ്പെടാത്ത ഒരു വിമർശനമാണിതെന്ന് ഞാൻ വളരെയേറെ ആദരവോടെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു, കാരണം, മറ്റെല്ലാ കാര്യങ്ങളും നിസ്സാരമാകുന്നതിന് മുമ്പുള്ള ഒരേയൊരു പ്രധാന പ്രശ്നം ഇതാണ്. അതിനാൽ, ഞാൻ വർഗീയതയെ പരാമർശിക്കുന്നത് തന്നെ ദാരിദ്ര്യം നീക്കം ചെയ്യുന്നതിനുള്ള അടിസ്ഥാന പ്രശ്നംഅതുതന്നെ എന്ന് കണ്ടുകൊണ്ടുതന്നെയാണ്.

വർഗ്ഗീയ മനസുള്ള വ്യക്തികൾ ഇടുങ്ങിയ മനസ്സുള്ള ചെറിയ മനുഷ്യരാണ്;ഇത്തരം നിസ്സാര തത്വങ്ങളിൽ അധിഷ്ഠിതമായ രാജ്യങ്ങളും വളരെ ചെറുതു തന്നെയാണ് . മഹാത്മാഗാന്ധിയെപ്പോലുള്ളവരിലൂടെ നമ്മുടെ രാജ്യത്തിന്റെ നിലവാരം ഉയരുകയും അതിന്റെ ചക്രവാളം വിശാലമാകുകയും ചെയ്തിട്ടുണ്ട് . അതിന്റെ ഫലമാണ് ഞങ്ങളെല്ലാം. എന്നാൽ വർഗീയതയെക്കുറിച്ച് മാത്രം സംസാരിക്കുന്ന മറ്റുചിലരുണ്ട്, അതിന്റെ ഫലം നമ്മളുടെ വളർച്ചയേ അതില്ലാതാക്കുകയും നമ്മുടെ രാജ്യം ചുരുങ്ങുകയും ചെയ്യുന്നു.

അതിനാൽ, ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, വിജയം ആസ്വദിച്ച ഒരു സംഘടനയിലേക്ക് കടന്നുവരുന്ന ബലഹീനതകളും വൈകല്യങ്ങളും അവഗണിച്ച് കോൺഗ്രസ് മുന്നോട്ട് പോകണമെന്ന നിഗമനത്തിലെത്തിച്ചെരുന്നു . ഏകീകരണ പ്രക്രിയകൾ തുടരാനും സാമ്പത്തിക ചുമതലകൾ വിജയകരമായി ഏറ്റെടുക്കാനും പ്രാപ്തിയുള്ള മറ്റൊരു സംഘടനയും ഞാൻ കാണുന്നില്ല. ഈ വസ്തുത മനസ്സിലാക്കിയ ഞാൻ കോൺഗ്രസിനെ പുന:സംഘടിപ്പിക്കാനുള്ള ചുമതലയിലേക്ക് എന്റെ ഹൃദയത്തെയും ആത്മാവിനെയും സമർപ്പിക്കുന്നു.’ 

Read Also  ഉപ തിരഞ്ഞെടുപ്പിൽ ബിജെപിയെ തകർത്ത് കോൺഗ്രസ്‌ - ജെഡിഎസ് സഖ്യം

ഇതാണ്  കോൺഗ്രസിനെ നെഹ്‌റു ഓർമ്മിപ്പിക്കുന്നത്.
ഈ ഓർമ്മപ്പെടുത്തലിലൂടെ കടന്നുപോയ ഒരു രാഷ്ട്രീയ കക്ഷിയായിരുന്നു ബി ജെ പി

1984-85 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം തങ്ങളുടെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ അവരുടെ ഹൃദയത്തെയും ആത്മാവിനെയും നിയോഗിക്കുകയെന്ന കഠിനമായ ദൗത്യം അടൽ ബിഹാരി വാജ്‌പേയി, എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ഏറ്റെടുത്തകാര്യം ഓർമ്മിക്കുക. അതാണ് ഇന്നത്തെ മോദിയുടെ കൈയിൽ ഇന്ത്യയെ എത്തിച്ചതും. അന്ന് ലോക്സഭയിൽ അവർക്ക് രണ്ട് അംഗങ്ങളും കോൺഗ്രസിന് 426 അംഗങ്ങളുമുണ്ടായിരുന്നു. കോൺഗ്രസുകാർക്ക് ഇതുമനസിലാകുന്നതെന്നാണ്.

അധികാരം അത്രമാത്രം തലയ്ക്കു പിടിച്ചതുകൊണ്ടുതന്നെയാണ് അവർ പല രാഷ്ട്രീയ പാർട്ടികളിലേക്ക് പെട്ടെന്ന് കാലുമാറിയെത്തുന്നത്. പുതിയ കോൺഗ്രസ് അധ്യക്ഷൻ ആരായാലും അദ്ദേഹത്തെ സംബന്ധിച്ച ഏറ്റവും കഠിനമായ പ്രശ്‌നം നിലവിലുള്ള പാര്ലമെന്ററിയന്മാരെ കോൺഗ്രസിനുള്ളിൽ തന്നെ നിർത്തുക എന്നത് തന്നെയായിരിക്കും. ഈ പരിപാടിയിൽ പരാജിതനായതുകൊണ്ടു തന്നെയാവാം നെഹ്രുവിന്റെ ഇളയ ചെറുമകനായ രാഹുൽജി ആയുധം വച്ച് കീഴടങ്ങാൻ തീരുമാനിച്ചതും .

LEAVE A REPLY

Please enter your comment!
Please enter your name here