മലയാളി നേഴ്സുമാരുടെ തൊഴിൽ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാകുന്നു. മുഖ്യമന്ത്രിയും നെതർലാൻഡ് സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ 40000 നേഴ്സുമാരെ കേരളം നൽകാമെന്ന് ഉറപ്പുനൽകി. നെതര്‍ലാന്‍ഡ്‌സില്‍ നഴ്‌സുമാര്‍ക്കു ക്ഷാമം നേരിടുകയാണെന്നും നാല്‍പ്പതിനായിരം പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി പറഞ്ഞതിനെത്തുടർന്നാണു കേരളത്തില്‍നിന്നുള്ള നഴ്‌സുമാരുടെ സേവനം . മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. കേരള ഹൗസില്‍ നെതര്‍ലന്‍ഡ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.

ഇപ്പോൾ നെതര്‍ലന്‍ഡില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ അടിയന്തിരആവശ്യം ഉണ്ടെന്നും കൂടിക്കാഴ്ചയ്ക്കിടെ സ്ഥാനപതി അറിയിച്ചെന്നു മുഖ്യമന്ത്രി ഫെയസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

നമ്മുടെ നഴ്‌സുമാരുടെ അര്‍പ്പണ ബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞെന്നും ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതോടൊപ്പം കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന 1520 അംഗ പ്രതിനിധി സംഘവും കൂടെയുണ്ടാകും.40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും.

പുരാവസ്തുവകുപ്പുകൾ തമ്മിൽ ഏകോപിപ്പിക്കുന്നതിനും ഇരുവരും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായതായി മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

Read Also  മാധ്യമത്തിനും മീഡിയ വണ്ണിനും ഐ.എസ്. റിക്രൂട്മെന്റിൽ പങ്ക്; ഗുരുതര ആരോപണവുമായി മന്ത്രി കെ. ടി. ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here