Friday, January 21

പുതിയ 100 രൂപ നോട്ട് അച്ചടി ചിലവിന് പുറമെ എ.ടി.എം. സജ്ജീകരിക്കാൻ 100 കോടി രൂപയിലധികം വേണ്ടിവരുമെന്ന് കണക്കുകൾ

രാജ്യത്ത് പുതിയ 100 രൂപ നോട്ട് അവതരിപ്പിക്കുന്നതിന് അച്ചടി ചെലവുകൾക്ക് പുറമെ എ.ടി.എം. സജ്ജീകരിക്കാൻ മാത്രം 100 കോടി രൂപയിലധികം വേണ്ടിവരുമെന്ന് വിലയിരുത്തൽ. എ.ടി.എം കമ്പനികളുടെ സംഘടനയെ ഉദ്ധരിച്ച് പി.ടി.ഐ. ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മെന്നും രണ്ട് നോട്ടുകളും രണ്ട് സൈസിൽ ആയത് കാരണം നോട്ടുകളുടെ വിതരണവും സോഫ്റ്റ്‌വെയർ സംവിധാനങ്ങളില് മാറ്റവും എല്ലാം കടുത്ത ബാധ്യത ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ലാവന്‍ഡര്‍ നിറത്തിലുള്ള പുതിയ നൂറുരൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ പ്രഖ്യാപിച്ചത്. നിലവിലുള്ള 100 രൂപ നോട്ടുകള്‍ തുടരുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.

‘ബ്ലാക്ക് മണി’ ഒഴികെയുള്ള എല്ലാ നിറത്തിലുമുള്ള നോട്ടും ഇന്ത്യക്കാർക്ക് നൽകാൻ തീരുമാനിച്ച് മോദി

രാജ്യത്തെ 2.4 ലക്ഷം എ.ടി.എമ്മുകളാണ് പുനഃക്രമീകരിക്കേണ്ടതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രി ഡയറക്ടര്‍ വി ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയും വിധം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ 100 കോടിയിലേറെ രൂപ ചിലവാക്കേണ്ടിവരുമെന്ന് ഹിറ്റാച്ചി പേമെന്റ് സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ ലോണി ആന്റണി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ എ.ടി.എമ്മുകളും റീകാലിബറേററ്റ് ചെയ്യാന്‍ ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love
Read Also  വിവരാവകാശ കമ്മീഷന്റെ ആവശ്യം തള്ളി; കള്ളപ്പണത്തിന്റെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്