Friday, September 17

20 രൂപയ്ക്കും പുതിയ നോട്ടുകൾ വരുന്നു

പഴയ 20 രൂപ നോട്ടുകൾ നിലനിർത്തികൊണ്ട് തന്നെ പുതിയ 20 രൂപ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നു. എല്ലോറ ഗുഹകളുടെ ചിത്രമാലേഖനം ചെയ്തിരിക്കുന്ന പുതിയ 20 രൂപ നോട്ട് പച്ചകലർന്ന മഞ്ഞ നിറത്തിലായിരിക്കും പുറത്തിറങ്ങുക.

റിസർവ് ബാങ്ക് ഗവർണ്ണർ ശക്​തി കാന്ത ദാസിൻെറ ഒപ്പോടുകൂടിയ പുതിയ 20 രൂപ നോട്ട് മഹാത്​മാ ഗാന്ധി (ന്യൂ) സീരീസിലുൾപ്പെടുത്തിയാണ്​ ഇറക്കുന്നത്.

63 മില്ലീ മീറ്റർ X 129 മില്ലീമീറ്റർ ആൺ നോട്ടിന്റെ വശങ്ങളുടെ അളവ്.

നേരത്തെ കാഴ്ചയില്ലാത്തവർ പഴയ സീരീസിലുള്ള നോട്ടുകൾ നിലനിർത്തി പുതിയ നോട്ടുകൾ ഇറക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഒരേ സമയം രണ്ട് ടൈപ്പ് നോട്ടുകൾ ഇറക്കുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പുതിയ നോട്ടുകൾ എളുപ്പം തിരിച്ചറിയാൻ സാധിക്കാത്തതുമാണെന്നായിരുന്നു ഇവരുടെ പരാതി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

നോട്ട് നിരോധനം രാജ്യത്തെ കാഴ്ചയില്ലാത്തവരുടെ ജീവിതത്തെ തകിടം മറിച്ചതെങ്ങനെ?

 

Spread the love
Read Also  മോദി ഭരണത്തിൽ രണ്ട് വർഷത്തിനിടെ തൊഴിൽ നഷ്ടപെട്ടത് 50 ലക്ഷം പേർക്ക്

Leave a Reply