Sunday, May 31

പുതിയ കേരള നേതൃത്വവുമായി മാവോയിസ്റ്റുകൾ പ്രവർത്തനം ശക്തമാക്കുന്നതായി റിപ്പോർട്ട്

മാവോയിസ്റ്റുകൾ സംസ്ഥാനത്തെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി നേതൃത്വത്തിൽ ആന്ധ്രാപ്രദേശിലെ സഞ്ജയ് ദീപക് റാവുവിനെ നിയമിച്ചതായി സൂചന. പ്രവർത്തനത്തിൽ ശാസ്ത്രീയമായ പരിഷ്കരണമാർഗ്ഗങ്ങൾ അവലംബിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിനായാണ് കേന്ദ്രകമ്മിറ്റിയംഗം കൂടിയായ സഞ്ജയ് ദീപകിനെ നിയമിച്ചതെന്നറിയുന്നു. മാതൃഭൂമിയാണ് വാർത്ത റിപോർട്ട് ചെയ്തിരിക്കുന്നത്.

മാവോയിസ്റ്റ്   സായുധസേനയുടെ കമാൻഡൻ്റായ സഞ്ജയ് ദീപക് റാവു വയനാട്ടിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കർണാടക സ്വദേശിയായ കേന്ദ്ര കമ്മിറ്റിയംഗം ബി.ജി. കൃഷ്ണമൂർത്തിക്കായിരുന്നു നേരത്തെ താല്കാലിക ചുമതല നൽകിയിരുന്നത്.

പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രവർത്തകർ കൊല്ലപ്പെടുന്നത് ആവർത്തിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നേതൃമാറ്റം ഉൾപ്പടെയുള്ള നടപടിയിലേക്ക് മാവോവാദി കേന്ദ്രനേതൃത്വം നിലപാട് മാറ്റുന്നത് എന്നും റിപോർട്ട് തുടരുന്നു.

സ്ഫോടകവസ്തു നിർമാണം ഉൾപ്പെടെയുള്ള ആയുധ നിർമാണമേഖലയിൽ വിദഗ്ധനായ കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജിനായിരുന്നു നേതൃചുമതല. 2016 നവംബർ 24 ന് നിലമ്പൂർ വരയൻ മലയിൽ കുപ്പുദേവരാജ് വെടിയേറ്റ് മരിച്ചതോടെ തമിഴ്നാട് സംസ്ഥാന കമ്മിറ്റിയംഗം മണിവാസകത്തിന് താത്കാലിക ചുമതല കൈമാറിയിരുന്നു. ഇദ്ദേഹവും കൊല്ലപ്പെട്ടതോടെയാണ് പ്രവർത്തനരീതി പരിഷ്ക്കരിക്കാൻ തീരുമാനമെടുത്തത്..

Read Also  സേനാവിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published.